Headlines

Crime News, Kerala News

വൻ സ്വർണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 3.71 കോടി രൂപ വില മതിക്കുന്ന സ്വർണം പിടിച്ചെടുത്തു.

Gold seized Karipur airport

കരിപ്പൂർ വിമാനത്താവളത്തിൽ വിപണിയിൽ 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണം അഞ്ച് പേരിൽ നിന്നായി പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ വളയം സ്വദേശി ബഷീർ , കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ്, ഓർക്കാട്ടേരി സ്വദേശി നാസർ,തൃശ്ശൂർ വേലൂത്തറ സ്വദേശി നിതിൻ ജോർജ്,കാസർകോട് സ്വദേശി അബ്ദുൾ ഖാദർ സായ അബ്ദുൽ റഹ്മാൻ ശരിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡി ആർ ഐ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബോർഡ് പെട്ടിയുടെ ഉള്ളിൽ രണ്ട് അടരുകൾക്ക് ഇടയിലായി മിശ്രിതരൂപത്തിൽ തേച്ച്  കടത്താൻ ശ്രമിച്ച സ്വർണം കണ്ടെത്തുകയായിരുന്നു.

കേസിൽ ദുബായിൽ നിന്നുള്ള Ix 346 വിമാനത്തിലെ യാത്രക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്.

പിടിയിലായ ബഷീർ കടത്താൻ ശ്രമിച്ചത് വിപണിയിൽ 80.50 ലക്ഷം രൂപ വിലവരുന്ന 1628 ഗ്രാം സ്വർണം ആണ്.

ആൽബിൻ തോമസിൽ നിന്ന് പിടിച്ചെടുത്തത് വിപണിയിൽ 83.76 ലക്ഷം രൂപ വില വരുന്ന 1694 ഗ്രാം തൂക്കമുള്ള സ്വർണമാണ്.

നാസറിൽ നിന്നും 84.76 ലക്ഷം രൂപ വിലമതിക്കുന്ന 1711 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

ദുബായിൽ നിന്നുള്ള FZ419 വിമാനത്തിലെ യാത്രക്കാരനായ തൃശ്ശൂർ വേലൂത്തറ സ്വദേശി നിതിൻ ജോർജിൽ നിന്നും 1114 ഗ്രാം സ്വർണ മിശ്രിതം അടിവസ്ത്രത്തിന് ഉള്ളിലും 1170 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ക്യാപ്‌സൂളുകളിൽ ആക്കി ശരീരത്തിന് ഉള്ളിലും ഒളിപ്പിച്ച നിലയിൽ ആകെ 2284 ഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്.

ഷാർജയിൽ നിന്നുള്ള W9 0452 വിമാനത്തിലെ യാത്രക്കാരൻ ആയ കാസർകോട് സ്വദേശി അബ്ദുൾ ഖാദർ സായ അബ്ദുൽ റഹ്മാനിൽ നിന്നും അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 676 ഗ്രാം സ്വർണ മിശ്രിതം ആണ് കണ്ടെടുത്തത്.

Story highlight : Gold worth Rs 3.71 crore seized from Karipur airport.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts