ഗുജറാത്തിലെ മോർബി ഗ്രാമത്തിലെ സിൻസുദയിൽ നിന്നും കോടിക്കണക്കിന് രൂപ വിലമത്തിക്കുന്ന ഹെറോയിൻ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന പിടിച്ചെടുത്തു.
120 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്.സംഭവത്തിൽ മോർബി ഗ്രാമത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസും ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇത്രയധികം ഹെറോയിൻ കണ്ടെത്തിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഹെറോയിൻ പിടിച്ചെടുത്തത് വഴി വലിയ നേട്ടമാണ് ഗുജറാത്ത് പോലീസ് കൈവരിച്ചതെന്നും മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് നിന്ന് തന്നെ ഗുജറാത്ത് പോലീസ് തുടച്ചു നീക്കുമെന്നും ആഭ്യന്തരമന്ത്രി ഹർഷ് സങ്ഖ്വി പറഞ്ഞു.
കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്താനിൽ നിന്നും രണ്ട് കാർഗോ കണ്ടെയ്നറുകളിലായി എത്തിയ 21,000 കോടി രൂപ വില മതിക്കുന്ന 3000 കിലോ ഹെറോയിൻ കഴിഞ്ഞ സെപ്തംബർ മാസത്തിൽ മുന്ദ്ര തുറമുഖത്ത് നിന്നും പിടികൂടിയിരുന്നു.
Story highlight : Three arrested with 120 kg of heroin.