പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ നാനൂറോളം പേർ പീഡിപ്പിച്ചതായി പരാതി.

നിവ ലേഖകൻ

minor girl raped Maharashtra
minor girl raped Maharashtra

മഹാരാഷ്ട്രയിലെ ബീഡിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

6 മാസത്തിനിടെ നാനൂറോളം പേർ പീഢിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകി.

പരാതിയുമായി പൊലീസിനെ പലതവണ സമീപിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും മാത്രമല്ല ഒരു പൊലീസുകാരൻ തന്നെ പിന്നീട് പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

“ഒരുപാട് പേർ എന്നെ പീഡിപ്പിച്ചു. പരാതിയുമായി പലതവണ അമ്പേജോഗായ് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പൊലീസുകാർ എന്നെ പരിഹസിച്ചു പറഞ്ഞയക്കുകയാണ് ചെയ്തത്.

എൻ്റെ പരാതി സ്വീകരിക്കാനോ നടപടിയെടുക്കാനോ അവർ തയ്യാറായില്ല.”എന്നാണ് പെൺകുട്ടി ശിശുക്ഷേമസമിതി പ്രവർത്തകര്ർക്ക് നൽകിയ മൊഴി.

പീഡനത്തിനു ഇരയായ പെൺകുട്ടിയുടെ അമ്മ ഏതാനും വർഷം മുൻപ് മരണപ്പെട്ടിരുന്നു.തുടർന്ന് പ്രായപൂർത്തിയാകാത്ത ഈ പെണ്കുട്ടിയെ എട്ട് മാസം മുൻപ് പിതാവ് വിവാഹം ചെയ്ത് അയച്ചു.എന്നാൽ ഭർത്തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ തിരികെ എത്തിയ പെണ്കുട്ടിയെ സ്വീകരിക്കാൻ പിതാവ് തയ്യാറാകാത്തതിനെ തുടർന്ന് ബീഡിലെ അമ്പേജോഗായ് ബസ് സ്റ്റാൻഡിൽ ഭിക്ഷയെടുത്താണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.എന്നാൽ ഈ സമയത്ത് പലതവണയായി പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയാവുകയായിരുന്നു.

  ചൈനയ്ക്ക് മേൽ 125% അധിക തീരുവ; മറ്റ് രാജ്യങ്ങൾക്ക് താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ്

നിലവിൽ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബാലവിവാഹനിരോധന നിയമപ്രകാരവും പോക്സോ വകുപ്പുകൾ ചേർത്തും പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബീഡ് പൊലീസ് അറിയിച്ചു.

Story highlight : A minor girl raped by about 400 people in six months at Maharashtra.

Related Posts
യുപിഐ സേവനങ്ങൾ വീണ്ടും തടസ്സപ്പെട്ടു; ഉപയോക്താക്കൾ വലയുന്നു
UPI outage

യുപിഐ സേവനങ്ങളിലെ തടസ്സം മൂന്നാം തവണയും ആവർത്തിച്ചു. ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ കഴിയാതെ Read more

യുപിഐ സേവനങ്ങൾക്ക് രാജ്യത്തുടനീളം സാങ്കേതിക തടസ്സം നേരിടുന്നു
UPI outage

രാജ്യത്തെമ്പാടും യുപിഐ സേവനങ്ങൾ തകരാറിലായി. ഗൂഗിൾ പേ, ഫോൺ പേ, പേയ്ടിഎം തുടങ്ങിയ Read more

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
gold price india

സ്വർണവില പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 Read more

എംജി വിൻഡ്സർ ഇവി: ആറ് മാസത്തിനുള്ളിൽ 20,000 വിൽപ്പനയുമായി റെക്കോർഡ്
MG Windsor EV sales

ഇന്ത്യൻ വിപണിയിൽ എംജി വിൻഡ്സർ ഇവി വൻ വിജയം. ആറ് മാസത്തിനുള്ളിൽ 20,000 Read more

മുതിർന്ന പൗരന്മാരുടെ ഇളവ് പിൻവലിച്ച് റെയിൽവേയ്ക്ക് 8,913 കോടി അധിക വരുമാനം
senior citizen railway concession

മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ആനുകൂല്യങ്ങൾ പിൻവലിച്ചതിലൂടെ ഇന്ത്യൻ റെയിൽവേയ്ക്ക് അഞ്ച് വർഷത്തിനുള്ളിൽ Read more

ആറുവയസുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ
Thrissur child murder

തൃശ്ശൂർ മാളയിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് Read more

  കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
ടെലികോം കവറേജ് മാപ്പ് പുറത്തിറങ്ങി: പുതിയ സിം എടുക്കും മുൻപ് പരിശോധിക്കാം
telecom coverage map

പുതിയ സിം കാർഡുകൾ വാങ്ങുന്നതിന് മുമ്പ് നെറ്റ്വർക്ക് ലഭ്യത പരിശോധിക്കാൻ ടെലികോം കമ്പനികളുടെ Read more

ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വില കുറയാൻ സാധ്യത
electronics price drop

അമേരിക്ക-ചൈന വ്യാപാര യുദ്ധം ഇന്ത്യയിലെ ഇലക്ട്രോണിക്സ് വിപണിയിൽ വിലക്കുറവിന് കാരണമാകുന്നു. ചൈനീസ് നിർമ്മാതാക്കൾ Read more