പാട്ന : ബീഹാറിൽ വിഷമദ്യ ദുരന്തത്തിന്റെ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ 749 റെയ്ഡുകളിലായി 568 പേരെ അറസ്റ്റ് ചെയ്തു.347 കേസുകളാണ് രജിസറ്റർ ചെയ്തത്.
റെയ്ഡുകളിൽ 15,000 ലിറ്റർ വിദേശമദ്യവും 4,000 ലിറ്റർ നാടൻ മദ്യവും 500 ലീറ്റർ സ്പിരിറ്റും ഒപ്പം മദ്യകള്ളക്കടത്തിനായി ഉപയോഗിച്ചിരുന്ന 71 വാഹനങ്ങളും എട്ടുലക്ഷം രൂപയും പിടിച്ചെടുത്തു.
മദ്യനിരോധനം നിലവിലുള്ള ബീഹാറിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാൽപ്പതിലധികം പേരാണ് വിഷമദ്യദുരന്തത്തിൽ മരണപ്പെട്ടത്.
ബീഹാറിൽ വിഷമദ്യം കഴിച്ച് ഇന്ന് രണ്ടു പേർ കൂടി മരിച്ചു.മുസാഫുർ സിരാസിയ സ്വദേശികളാണ് മരണപ്പെട്ടത്.
വിഷമദ്യം കഴിച്ച രണ്ടുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാജമദ്യം നിർമ്മിച്ചതായി സംശയിക്കുന്നവരെ കണ്ടെത്തുന്നതിനായി ഗ്രാമത്തിലെ മദ്യവ്യാപാരികൾക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്ന് മുസാഫർപൂർ എസ്പി പറഞ്ഞു.
Story highlight : 568 people arrested in Bihar fake liquor tragedy.