ലഹരിവേട്ട ; മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കൾ പിടിയിൽ.

നിവ ലേഖകൻ

youths arrested with drugs
youths arrested with drugs

ആലപ്പുഴ : മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കളെ പോലീസ് പിടികൂടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ 50 ഗ്രാം മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ( എംഡിഎംഎ ) ആണ് പ്രതികളിൽ നിന്നും പോലീസ് പിടിച്ചെടുത്തത്.

സംഭവത്തിൽ മുതുകുളം അപ്സരസ്സിൽ പ്രണവ് (24 ), കൃഷ്ണപുരം തേജസ്സിൽ സച്ചിൻ (25), ചേപ്പാട് തട്ടാശ്ശേരിൽ ശ്രാവൺ (23 ), മുതുകുളം ഓയൂ നിവാസിൽ അക്ഷയ് (24 ), ആറാട്ടുപുഴ ഉച്ചരിചിറയിൽ സച്ചിൻ( 23 ), പള്ളിപ്പാട് മംഗലപ്പിള്ളിയിൽ അർജുൻ (23), മുതുകുളം പുത്തൻ മഠത്തിൽ രഘുരാമൻ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫും ഹരിപ്പാട് പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഡാണാപ്പടി മംഗല്യ റിസോട്ടിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്ന പ്രതികളെ തിങ്കളാഴ്ച പുലർച്ചെയാണ് പിടികൂടിയത്.

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മുഖേനെ എത്തിക്കുന്ന മയക്കുമരുന്ന് ജില്ലയിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും ഗ്രാമിന് 3000 മുതൽ 5000 രൂപയ്ക്കാണ് പ്രതികൾ വിറ്റിരുന്നതെന്ന് പോലീസ് പറയുന്നു.

മയക്കുമരുന്ന് വില്പനയ്ക്കായി പ്രതികൾ ഉപയോഗിച്ചിരുന്ന കാറും സ്കൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Story highlight : 7 youths arrested with drugs in Alappuzha.

Related Posts
കണ്ണൂരിൽ മലവെള്ളപ്പാച്ചിൽ; ആളുകളെ മാറ്റിപ്പാർപ്പിച്ചു
kerala monsoon rainfall

കണ്ണൂർ ജില്ലയിലെ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ Read more

ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Palakkad woman death

പാലക്കാട് ആലത്തൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം സ്വദേശി പ്രദീപിന്റെ Read more

കർണാടകയിൽ നാല് വയസ്സുകാരി സ്കൂളിൽ ബലാത്സംഗത്തിനിരയായി; പോലീസ് അന്വേഷണം ആരംഭിച്ചു
Karnataka school rape

കർണാടകയിലെ ബീദറിൽ നാല് വയസ്സുള്ള പെൺകുട്ടി സ്കൂൾ സമയത്ത് ബലാത്സംഗത്തിനിരയായി. വീട്ടിൽ തിരിച്ചെത്തിയ Read more

സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ
Mumps outbreak Kerala

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ Read more

വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് പ്രവാസലോകം; ഷാർജയിൽ അനുസ്മരണ യോഗം
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ മാസിന്റെ Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Vipanchika Maniyan death

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Read more

  ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
VS funeral procession

വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് ആലപ്പുഴയിലേക്ക് നീങ്ങുന്നു. ആയിരക്കണക്കിന് ആളുകളാണ് Read more

വി.എസ്. അച്യുതാനന്ദന് വിടനൽകി കേരളം; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ Read more

സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് Read more