പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയുടെ നഗ്ന ചിത്രങ്ങള്‍ വാങ്ങി ; യുവാവ് അറസ്റ്റില്‍.

Anjana

POCSO case pala
POCSO case pala

പാല : വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍.

വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് അജ്മലിനെയാണ് (21)പൊലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലായിൽ മുഹമ്മദ് അജ്മല്‍ ജോലി ചെയ്തിരുന്ന കടയില്‍ ഇരയായ പെണ്‍കുട്ടി മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ വരികയും ഈ അവസരത്തിൽ ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ എടുക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിക്ക് നിരന്തരം വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയും ഈ ബന്ധം പ്രണയത്തിലേക്ക് വഴിതെളിക്കുകയും ചെയ്തതോടെയാണ് വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും വാട്ട്സ്ആപ്പ് ചാറ്റിലൂടെ സ്വന്തമാക്കിയത്.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ട രക്ഷിതാക്കൾ പെൺകുട്ടിയോട് കാര്യം തിരക്കിയതോടെ കുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു.

തുടർന്ന് കുട്ടിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി മാതാപിതാക്കള്‍ പരാതി നൽകി.

എന്നാൽ ഇതിനിടെ പാലയില്‍ നിന്നും ഒളിവിൽ പോയ പ്രതി മുഹമ്മദ് അജ്മല്‍ വയനാട്ടില്‍ മൊബൈല്‍ കട നടത്തുകയായിരുന്നു.ഇവിടെ എത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളുടെ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Story highlight : Young man arrested in POCSO case at pala.