പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു.

Anjana

fathers acid attack kottayam
fathers acid attack kottayam

കോട്ടയം: പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന്  ഇരയായ മകന്‍ മരിച്ചു. കാഞ്ഞിരത്തും കുന്നേല്‍ ഷിനു (31) ആണ് മരണപ്പെട്ടത്.

ആക്രമണത്തിൽ 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ സെപ്റ്റംബർ 23 ആം തീയതിയാണ് പിതാവ് ഗോപാലകൃഷ്ണന്റെ ആസിഡ് ആക്രമണത്തിന് ഷിനു ഇരയായത്.

കുടുംബ വഴക്കാണ് ഈ ക്രൂരകൃത്യത്തിൽ അവസാനിച്ചത്.ചികിത്സയിലായിരുന്ന ഷിനു  ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയാണ് മരണപ്പെട്ടത്.

സ്ഥിരമായി മദ്യപിച്ചെത്തുന്ന ഷിനു വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു.ഇതേ തടുർന്നുണ്ടായ കലഹമാണ് ആക്രമണത്തിലേക്ക് വഴിതെളിച്ചത്.

സംഭവത്തിന് പിന്നാലെ ഗോപാലകൃഷ്ണൻ രക്ഷപ്പെട്ടുവെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.കേസിൽ ഇയാൾ റിമാൻഡിലാണ്.

Story highlight : Victim of the acid attack died in kottayam.