
കൊല്ലം അശ്രാമത്തെ ബീവറേജ് ഔട്ട്ലെറ്റിൽ നിന്ന് ഓൾഡ് മങ്ക് ഫുൾ ബോട്ടിൽ മോഷ്ടിച്ച മാന്യനെ കണ്ടെത്തി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മാസ്കും നീല ഷർട്ടും ധരിച്ച് എത്തിയ ഇദ്ദേഹത്തിൻറെ പെരുമാറ്റം സാധാരണ രീതിയിൽ ആയതുകൊണ്ട് ആരും സംശയിച്ചില്ല.
കഴിഞ്ഞദിവസം രാത്രി എട്ടേ മുക്കാലോടെയാണ് സംഭവം.
വന്നയുടനെ ഫുൾ ബോട്ടിൽ എടുത്ത് അരക്കിറുക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്.
മോഷണത്തിന് ശേഷം മദ്യം വാങ്ങാനെത്തിയ ഒരാളോട് സംസാരിക്കുകയും ഞാൻ പുറത്തു നിൽക്കാം എന്ന് പറഞ്ഞ് രക്ഷപ്പെടുകയും ആയിരുന്നു.
വാളത്തുങ്കൽ സ്വദേശിയാണ് മോഷണം നടത്തിയത്.
സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.
Story highlight : Police identified the youngster who stole full bottle from beverage