രോഗിയായ യുവാവിനു റെയിൽവേ ജീവനക്കാരുടെ ക്രൂര മർദനം.

Anjana

റെയില്‍വേസ്റ്റേഷനില്‍ രോഗിയായ യുവാവിനു മർദനം
റെയില്‍വേസ്റ്റേഷനില്‍ രോഗിയായ യുവാവിനു മർദനം

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ കോച്ചിന്റെ സ്ഥാനം  ചോദിച്ചതിനു വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവില്‍ മൂസയുടെ മകന്‍  ഷമീറിനെ  റെയില്‍വേ ജീവനക്കാർ മർദിച്ചു. സംഭവത്തിൽ തിരിച്ചറിയാവുന്ന റെയില്‍വേ ജീവനക്കാരനെതിരേ ആര്‍.പി.എഫ്. കേസ് രജിസ്റ്റർ ചെയ്തു.

ഞരമ്പുകള്‍ ദുര്‍ബലമാകുന്ന  അസുഖത്തിനുടമയാണ് ഷമീര്‍. നടക്കാനും,സംസാരിക്കുന്നതിനും ചെറിയ ബുദ്ധിമുട്ടുണ്ട്. ചികിത്സയുടെ ഭാഗമായി തിരുവനന്തപുരത്തേക്ക് പോകുന്നതിനായി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷമീറിനു കയറേണ്ട എസ്-5 കോച്ച് എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ റെയില്‍വേ ജീവനക്കാരന്‍ തന്നെ മര്‍ദിച്ചുവെന്നാണ് പരാതി.

ട്രെയിനിലേക്ക് ഓടിക്കയറാൻ കഴിയാത്തത് കൊണ്ടാണ് കോച്ചിന്‍റെ സ്ഥാനം അന്വേഷിച്ചതെന്ന് ഷമീര്‍ പറയുന്നു.

എന്നാൽ ജീവനക്കാരിലൊരാള്‍ ടോര്‍ച്ച് ഉപയോഗിച്ച് അടിക്കുകയും അടിയേറ്റ്  നെറ്റിയില്‍  മുറിവുണ്ടാവുകയും ചെയ്തു.ചോരവാര്‍ന്നുകിടന്ന ഷമീറിനെ റെയില്‍വേ പൊലീസാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story highlight: Railway officers attacked passenger in Thrissur  railway station.