യൂട്യൂബ് ചാനലിന്റെ തമ്പ്നെയ്ലിനായിട്ടാണ് അമ്മ മകനോട് കരഞ്ഞ് അഭിനയിക്കാൻ പറഞ്ഞത്. കോവിഡ് കാലത്ത് നിരവധി യൂട്യൂബ് ചാനലുകളാണ് വരുമാന മാർഗമായും വിനോദത്തിനും പഠനത്തിനുമെല്ലാം തുടങ്ങിയത്.
കാലിഫോർണിയയിലെ ജോർദാൻ ഷെയ്ൻ എന്ന യൂട്യൂബ് വ്ലോഗറാണ് തന്റെ മകനോട് യൂട്യൂബ് വീഡിയോയ്ക്കായി കരഞ്ഞ് അഭിനയിക്കാൻ പറഞ്ഞത്. ഇവരുടെ നായ കുട്ടിക്ക് ‘വൈറൽ ഇൻഫെക്ഷൻ’ വന്നതിനെ കുറിച്ചുള്ള വ്ലോഗായിരുന്നു.
എന്നാൽ ജോർദാൻ കരഞ്ഞ് അഭിനയിക്കുകയും മകനോട് അതുപോലെ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നതിനുമുമ്പ് വിമർശനങ്ങൾക്കിടയായ ഭാഗം നീക്കം ചെയ്യാൻ ഇവർ മറന്നു.
this is so DISTURBING what is wrong with mom vloggers omfg pic.twitter.com/krUjM5Sfit
— elle woods :wheelchair:︎ 22 (@artangeIII) September 8, 2021
വീഡിയോ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെ ചാനൽ ഉൾപ്പെടെ ഡിലീറ്റ് ചെയ്ത് ജോർദാൻ ക്ഷമാപണം നടത്തുകയായിരുന്നു.
Story Highlights: Youtuber Deletes Channel after Caught telling Son to act like crying.