രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നേക്കും.

നിവ ലേഖകൻ

കനയ്യ കുമാർ ജിഗ്നേഷ് മേവാനി
കനയ്യ കുമാർ ജിഗ്നേഷ് മേവാനി

ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ശക്തരായ യുവ നേതാക്കളില്ലാത്ത സാഹചര്യത്തിൽ പാർട്ടിയിലേക്കുള്ള കനയ്യകുമാറിന്റെ വരവ് ഗുണകരമാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേശീയതലത്തിൽ സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തകർപ്പൻ പ്രസംഗങ്ങളും ഫലം ചെയ്യുമെന്നും കോൺഗ്രസ് കരുതുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാർ പാർട്ടിയിൽ അതൃപ്തനാണെന്നും ഇതിനാലാണ് കോൺഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിക്കുന്നതെന്നുമാണ് വിവരം.

ബിഹാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് കനയ്യയുടെ താൽപര്യമെന്നാണ് കോൺഗ്രസിൽ നിന്നുമുള്ള സൂചന. കനയ്യയെ പാർട്ടിയിലെടുക്കുന്നതിനു കോൺഗ്രസിലെ ഒരുവിഭാഗത്തിൽ എതിർപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും പ്രാസംഗികനായ യുവ നേതാവായ കനയ്യ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുൾപ്പെടെ കോൺഗ്രസിന് ഫലം ചെയ്യുമെന്നാണ് മറുവിഭാഗത്തിന്റെ വിശ്വാസം.

ഗുജറാത്തിലെ ദളിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും കനയ്യകുമാറിനൊപ്പം കോൺഗ്രസിൽ ചേർന്നേക്കും. അടുത്ത വർഷം  നിയമസഭാ തിരഞ്ഞെടുപ്പ്  നടക്കാനിരിക്കെ ഗുജറാത്തിലേക്കുള്ള മേവാനിയുടെ വരവ് ഗുണം ചെയ്യുമെന്ന് പാർട്ടി കരുതപ്പെടുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹവുമായി കോൺഗ്രസ് സഹകരിച്ചിരുന്നു.

  യുഡിഎഫ് പ്രവേശനം: പി.വി. അൻവറുമായി കോൺഗ്രസ് നേതാക്കളുടെ നിർണായക ചർച്ച ഇന്ന്

Story highlight : CPI Kanhaiya Kumar and Jignesh Mewani will join Congress.

Related Posts
പഹൽഗാം ഭീകരാക്രമണം: ശക്തമായ തിരിച്ചടി നൽകണമെന്ന് കോൺഗ്രസ്
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പി.വി. അൻവറുമായി സഹകരിക്കാൻ കോൺഗ്രസ്
Nilambur by-election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറുമായി സഹകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മുന്നണി പ്രവേശനത്തെക്കുറിച്ച് തുടർ Read more

യുഡിഎഫ് പ്രവേശനം: പി.വി. അൻവറുമായി കോൺഗ്രസ് നേതാക്കളുടെ നിർണായക ചർച്ച ഇന്ന്
UDF entry

പി.വി. അൻവറിന്റെ യു.ഡി.എഫ്. പ്രവേശനത്തിൽ ഇന്ന് നിർണായക ചർച്ച നടക്കും. കോൺഗ്രസ് നേതാക്കൾ Read more

  കെഎഫ്സി വിരുദ്ധ പ്രക്ഷോഭം പാകിസ്ഥാനില് ശക്തം; ഒരാള് കൊല്ലപ്പെട്ടു, നിരവധി പേര്ക്ക് പരിക്ക്
ചേറ്റൂർ ശങ്കരൻ നായരുടെ സ്മരണ ഏറ്റെടുക്കാൻ ബിജെപി ശ്രമം
Chettur Sankaran Nair

ചേറ്റൂർ ശങ്കരൻ നായരുടെ ചരമവാർഷിക ദിനത്തിൽ ബിജെപി നേതാവ് പി. കെ. കൃഷ്ണദാസ് Read more

യുഡിഎഫ് പ്രവേശനം: പി.വി. അൻവറിന് കോൺഗ്രസിന്റെ ഉപാധികൾ
P.V. Anwar UDF Entry

തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചാൽ മാത്രമേ പി.വി. അൻവറിനെ യു.ഡി.എഫിലേക്ക് സ്വീകരിക്കൂ എന്ന് Read more

പി.വി. അൻവർ – കോൺഗ്രസ് ചർച്ച മാറ്റിവച്ചു
PV Anvar UDF entry

മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശന ചർച്ച മാറ്റി. തൃണമൂൽ Read more

കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് വീക്ഷണം
Veekshanam Congress criticism

കോൺഗ്രസ് നേതാക്കളുടെ പൊതുപരിപാടിയിലെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടി മുഖപത്രമായ വീക്ഷണം. പരിപാടികളിൽ Read more

  ഭരണഘടനാ സംരക്ഷണ റാലി നടത്താൻ ഒരുങ്ങി കോൺഗ്രസ്
കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ഭീഷണിപ്പെടുത്തുന്നു: മല്ലികാർജുൻ ഖാർഗെ
Mallikarjun Kharge

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കള്ളക്കേസിൽ കുടുക്കി ഭീഷണിപ്പെടുത്തുകയാണെന്ന് മല്ലികാർജുൻ Read more

നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെ
National Herald Case

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെ രംഗത്തെത്തി. സോണിയക്കും രാഹുലിനും എതിരായ Read more

കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് എം എ ബേബി
Kerala Election Prediction

കേരളത്തിൽ എൽഡിഎഫ് മൂന്നാം വട്ടവും അധികാരത്തിൽ വരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം Read more