
മഹാരാഷ്ട്രയിലെ വാർധയിലാണ് ആറ് വയസ്സുകാരിയുടെ കഴുത്തിൽ രാജവമ്പാല രണ്ടുമണിക്കൂറോളം ചുറ്റി കിടന്നത്. പൂർവ്വ ഗഡ്കരിക്ക് രാജവെമ്പാലയുടെ കടിയേൽക്കുകയും ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വീട്ടിൽ നിലത്തു കിടക്കുകയായിരുന്ന പെൺകുട്ടിയുടെ കഴുത്തിൽ രാജവെമ്പാല ചുറ്റുകയായിരുന്നു. ഭയന്നുവിറച്ച പെൺകുട്ടി വീട്ടുകാരുടെ നിർദ്ദേശമനുസരിച്ച് പാമ്പ് പിടുത്തക്കാർ എത്തുന്നതുവരെ കണ്ണുകളടച്ച് അനങ്ങാതെ കിടന്നു.
രണ്ടു മണിക്കൂറിനു ശേഷം പാമ്പ് സ്വമേധയാകുട്ടിയുടെ ശരീരത്തിൽ നിന്നും ഇറങ്ങിപ്പോയി. എന്നാൽ ഇറങ്ങവെ കുട്ടി ശരീരം അനക്കിയതോടെ പാമ്പ് കാലിൽ കടിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിക്കാനായതിനാൽ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
Story Highlights: Snake wrapped around 6year old for 2 hours