സാംസങ് പോലെയുള്ള സ്മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴ.
ഗൂഗിളിന്റെ ഒഎസുകളുടെ പരിഷ്കരിച്ച പതിപ്പുകൾ ഉപയോഗിക്കുന്നതിനായി അനുവാദം നൽകിയില്ലെന്നും ഇതുമുഖേന വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈയിടെ സ്വന്തം പേയ്മെന്റ് സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് പണമടയ്ക്കണമെന്ന ഗൂഗളിന്റെയും ആപ്പിളിന്റെയും നടപടിക്കുമേൽ ദക്ഷിണ കൊറിയ നിരോധനം നടപ്പിലാക്കിയിരുന്നു.
കഴിഞ്ഞ ജൂൺ മാസത്തിൽ ഡിജിറ്റൽ പരസ്യ മേഖലയിലെ വിപണി മര്യാദകൾ ലംഘിച്ചതിനെ തുടർന്ന് ഗൂഗിൾ 26.8 കോടി ഡോളർ (ഏകദേശം 1950 കോടി രൂപ) പിഴ അടയ്ക്കണമെന്നു ഫ്രഞ്ച് കോംപറ്റീഷൻ അതോറിറ്റിയും നിർദ്ദേശിച്ചിരുന്നു.
Story highlight: Google fined Rs 1300 crore in South Korea