കാസര്കോട് മേല്പ്പറമ്പിലെ എട്ടാം ക്ലാസ് വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെ പോക്സോ കേസ്. നിലവിൽ ഇയാൾ ഒളിവിലാണ്.
കഴിഞ്ഞ ആഴ്ചയാണ് ദേളിയിലെ സ്വകാര്യ സ്കൂളില് 8 ആം ക്ലാസില് പഠിക്കുന്ന പെണ്കുട്ടിയെ വീടിനുള്ളില് മരണപ്പെട്ട നിലയില് കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് കാരണം ഉസ്മാന് എന്ന അധ്യാപകന്റെ മാനസിക പീഡനമാണെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ മൊഴി.
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ നിരന്തരം അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയച്ച് അധ്യാപകന് പിന്തുടര്ന്നിരുന്നു. എന്നാൽ മൊബൈല് ഫോണ് പരിശോധിച്ചപ്പോള് ഇതു മനസിലാക്കിയ കുട്ടിയുടെ പിതാവ് സ്കൂള് പ്രിന്സിപ്പലിനെ വിവരം അറിയിച്ചു.
ഇതിനെ തുടർന്ന് അധ്യാപകന് പെൺകുട്ടിയെ വിളിച്ചു ഭീഷണിപ്പെടുത്തുകയും മാനസികമായി തകര്ന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബത്തിന്റെ പരാതി.
അധ്യാപകന് പെണ്കുട്ടിയോട് ആത്മഹത്യ ചെയ്യാന് അവശ്യപ്പെടുന്ന ശബ്ദ രേഖകളും പുറത്തു വന്നിട്ടുണ്ട്. അധ്യാപകനായ ഉസ്മാനെതിരെ മേല്പ്പറമ്പ് പൊലീസ് പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
Story highlight: Student committed suicide, pocso case against teacher.