രഹസ്യബന്ധം; യുവതി ഭര്ത്താവിനെ തീകൊളുത്തി കൊന്നു.

നിവ ലേഖകൻ

യുവതി ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു
യുവതി ഭര്ത്താവിനെ തീകൊളുത്തി കൊന്നു

രഹസ്യബന്ധം ചോദ്യംചെയ്തതിനെ തുടർന്ന് ഭർത്താവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ഭാര്യയും സുഹൃത്തായ യുവാവും പിടിയിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുവതിയുടെ ഭർത്താവും ബെംഗളൂരു നെലമംഗലയിലെ സ്വകാര്യകമ്പനി ജീവനക്കാരനുമായ നാരായണപ്പ(52)യാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ തുമകൂരു ബദ്ദിഹള്ളി സ്വദേശിയും മാർക്കറ്റ് ജീവനക്കാരിയുമായ അന്നപൂർണ (36) യും ഇവരുടെ സുഹൃത്തായ രാമകൃഷ്ണ (35) നെയും പോലീസ് അറസ്റ്റ് ചെയ്തു.

രഹസ്യബന്ധം ചോദ്യംചെയ്തതു മൂലമുണ്ടായ വാക്കു തർക്കത്തിനോടുവിൽ ഇരുവരും നാരായണപ്പയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജയനഗര പോലീസ് പറയുന്നത്.

ബെംഗളൂരുവിൽനിന്ന് മടങ്ങിയെത്തിയ നാരായണപ്പ രഹസ്യബന്ധത്തെച്ചൊല്ലി നിരന്തരം ഭാര്യയുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. എന്നാൽ വഴക്കിനൊടുവിൽ വീട്ടിൽ കരുതിയിരുന്ന പെട്രോളെടുത്ത് അന്നപൂർണ നാരായണപ്പയുടെ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ സുഹൃത്തായ രാമകൃഷ്ണയും വീട്ടിലുണ്ടായിരുന്നു.

ശരീരത്തിൽ തീ പടർന്നുപിടിച്ച നാരായണപ്പ അടുത്തുള്ള അഴുക്കുചാലിലേക്ക് ചാടുകയും തീകെടുത്തിയ ശേഷം അഴുക്കുചാലിൽനിന്നും കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ രാമകൃഷ്ണയും അന്നപൂർണയും ചേർന്ന് നാരായണപ്പയെ വീണ്ടും കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

  കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ

നിലവിളികേട്ടെത്തിയ അയൽവാസികൾ നാരായണപ്പയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവ സമയം ഇവരുടെയും മൂന്നുമക്കൾ വീട്ടിലുണ്ടായിരുന്നു. ഇരുവരും രഹസ്യബന്ധത്തെച്ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.

Story highlight: Woman killed her husband with the help of friend.

Related Posts
കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ
Kochi robbery gang

തമിഴ്നാട്ടിൽ നിന്നും കാർ മോഷ്ടിച്ച സംഘം കണ്ടെയ്നറുമായി കൊച്ചിയിലേക്ക് കടന്നു. രഹസ്യവിവരത്തെ തുടർന്ന് Read more

ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
selling kids

ആഡംബര ജീവിതം നയിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് ചൈനീസ് യുവതി. ഗുവാങ്സി പ്രവിശ്യയിൽ Read more

അസമിൽ ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ
Assam crime news

അസമിലെ ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ. റഹിമ Read more

  ഒഡീഷയിൽ ആചാരലംഘനം; ദമ്പതികളെ നുകത്തിൽ കെട്ടി നിലം ഉഴുതുമറിച്ച് നാടുകടത്തി
ഒഡീഷയിൽ ആചാരലംഘനം; ദമ്പതികളെ നുകത്തിൽ കെട്ടി നിലം ഉഴുതുമറിച്ച് നാടുകടത്തി
Odisha couple incident

ഒഡീഷയിലെ റായഡയിൽ ആചാരലംഘനം ആരോപിച്ച് ദമ്പതികളെ നുകത്തിൽ കെട്ടി നിലം ഉഴുതുമറിച്ച് നാടുകടത്തി. Read more

ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ വിസമ്മതിച്ചു; ഹരിയാനയിൽ ടെന്നീസ് താരം രാധികയെ പിതാവ് വെടിവെച്ച് കൊന്നു
Haryana tennis murder

ഹരിയാനയിൽ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ടെന്നീസ് അക്കാദമി Read more

ഹരിയാനയിൽ ടെന്നീസ് താരം വെടിയേറ്റ് മരിച്ചു; കൊലപാതകം നടത്തിയത് പിതാവ്
Haryana tennis murder

ഹരിയാനയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരം പിതാവിനാൽ വെടിയേറ്റു മരിച്ചു. ടെന്നീസ് അക്കാദമി നടത്തിയതിലുള്ള Read more

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി; പോലീസ് അറസ്റ്റ് ചെയ്തു
Alappuzha Crime News

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. കഞ്ഞിപ്പാടം ആശാരി പറമ്പിൽ Read more

  ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
ബലാത്സംഗത്തിനിരയായ 100ൽ അധികം പേരെ കുഴിച്ചുമൂടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കർണാടകയിലെ മുൻ ശുചീകരണ തൊഴിലാളി
Karnataka crime news

കർണാടകയിൽ 100ൽ അധികം ബലാത്സംഗത്തിനിരയായവരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. Read more

നാഗ്പൂരിൽ ഗുണ്ടാ തലവന്റെ ഭാര്യയുമായി പ്രണയം; കാമുകി അപകടത്തിൽ മരിച്ചതോടെ ഗുണ്ടകൾ തമ്മിൽ തെരുവിൽ പോര്
Gang war in Nagpur

നാഗ്പൂരിൽ ഗുണ്ടാ തലവന്റെ ഭാര്യയുമായി പ്രണയത്തിലായ യുവാവിന് ദുരന്തം. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ Read more

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more