പാലക്കാട് : പാലക്കാട് മലമ്പുഴയിൽ യൂട്യൂബര്മാരുടെ അഭ്യാസങ്ങൾ അരങ്ങേറുന്നു. ഡാം സൈറ്റിലിറക്കി പുതിയ വാഹനം ബോധപൂര്വം മറിച്ചിട്ട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണ് തൃശൂര് സ്വദേശിയും സംഘവും. അമിതവേഗതയിലും അപകടരമായ രീതിയിലും വാഹനമോടിച്ചതെന്നാണ് വിവരം. മോട്ടോര് വാഹനവകുപ്പും പൊലീസും അന്വേഷണം തുടരുകയാണ്.
മലമ്പുഴ കവയിലെ ഈ അഭ്യാസപ്രകടനം കഴിഞ്ഞ ഏപ്രിലിലായിരുന്നു. നിരത്തിലിറങ്ങും മുന്പ് പുത്തന് ടയറടക്കം മാറ്റി വാഹനം നിരോധിത മേഖലയായ ഡാം സൈറ്റിലേക്കിറക്കുകയായിരുന്നു. പിന്നീടുള്ള നിയമലംഘനങ്ങൾ അവിടെ വച്ചായിരുന്നു. ഓരോ ചലനവും പകർത്തിയെടുക്കുന്നതിനായി നിരവധി ക്യാമറകൾ. മറ്റൊരു വാഹനത്തില് തൂങ്ങിക്കിടന്ന് അപകടരമായ രീതിയിലാണ് ദൃശ്യങ്ങള് പകര്ത്തിയത്.
യൂട്യൂബര്മാര് വിഡിയോ പ്രചരിപ്പിക്കുന്നത് കഴിഞ്ഞ ദിവസമാണ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ നിയമലംഘനം വ്യക്തമാണെന്നും അന്വേഷണം ഉർജിതമാക്കിയിട്ടുണ്ടെന്നും ആര്ടിഒ പറഞ്ഞു.
പ്രാഥമികമായി കടുത്ത നിയമലംഘനമുണ്ടെന്നാണ് മോട്ടോര് വാഹനവകുപ്പിന്റെ അന്വേഷണത്തിൽ മനസിലാക്കുന്നത്. അഭ്യാസ പ്രകടനത്തിന് അനുമതിയില്ലാത്തതും വാഹനത്തിന്റെ മോടികൂട്ടിയതും കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കും. അനുമതിയില്ലാതെ വാഹനം ഡാമിലിറക്കിയത് സബന്ധിച്ച് ജലവിഭവ വകുപ്പും പൊലീസിനെ ബന്ധപ്പെടും.
Story highlight : Illegal perfomance of youtubers in Malambuzha Dam.