സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തോരാനിട്ടിരിക്കുന്ന സ്ഥലങ്ങളിൽ നിന്നും കാണാതെ പോവുന്ന വാർത്തകൾ പലപ്പോഴും പ്രചരിച്ചിരുന്നു. ഹോസ്റ്റലുകളിലും മറ്റുമാണ് മിക്കവാറും ഇങ്ങനെ സംഭവിക്കുന്നത്. ഇതിനു സമാനമായ സംഭവമാണ് ഇപ്പോൾ ഉണ്ടായത്.
വിവിധ അലക്കുശാലകളിൽ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച 56 വയസ്സുള്ള ഒരു ജപ്പാൻകാരൻ പിടിയിലായി. എന്നാൽ ഇയാൾ മോഷ്ടിച്ചത് ഒന്നും രണ്ടും അടിവസ്ത്രങ്ങളായിരുന്നില്ല. മറിച്ച് സ്ത്രീകളുടെ 700 -ലധികം അടിവസ്ത്രങ്ങളായിരുന്നു.
തെക്കൻ ജാപ്പനീസ് നഗരമായ ബെപ്പുവിലെ അപ്പാർട്ട്മെന്റിൽ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ ഒരു വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ടെറ്റ്സുവോ യുറാത്ത (56) -യെ അറസ്റ്റ് ചെയ്ത വിവരം പ്രാദേശിക ഔട്ട്ലെറ്റ് അബേമാ ടിവി പുറത്തുവിട്ടു.
അലക്കുശാലയിൽ നിന്നും തന്റെ 6 ജോഡി അടിവസ്ത്രങ്ങൾ മോഷണം പോയെന്ന് ആരോപിച്ച് ആഗസ്റ്റ് 24 -ന് ഇരുപത്തതൊന്നുകാരിയായ കോളേജ് വിദ്യാർത്ഥിനിയാണ് പൊലീസിനെ ആദ്യം സമീപിച്ചത്. തുടർന്ന് യുറാത്തയുടെ അപ്പാർട്ട്മെന്റിൽ ഒരു ബെപ്പു പൊലീസ് ഉദ്യോഗസ്ഥൻ പരിശോധന നടത്തുകയും സ്ത്രീകളുടെ 730 അടിവസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണെന്ന് അബേമാ ടിവി റിപ്പോർട്ട് ചെയ്തു.
പിടിക്കപ്പെട്ട ശേഷം, തന്റെ കൈവശമുണ്ടായിരുന്ന അടിവസ്ത്രങ്ങളെല്ലാം താൻ മോഷ്ടിച്ചതാണെന്ന് ഇയാൾ അധികൃതർക്ക് മൊഴി നൽകിയതായി യാഹൂ ജപ്പാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Story highlight : 56 year old man arrested for stealing women’s underwear.