കബൂൾ : അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിനെ നയിക്കാൻ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ്. മുൻ താലിബാൻ സർക്കാരിൽ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു അഖുന്ദ്. താലിബാൻ സ്ഥാപക നേതാവും രാഷ്ട്രീയകാര്യ മേധാവിയുമായ മുല്ലാ അബ്ദുൽ ഗനി ബറാദറാണ് ഒന്നാം ഉപപ്രധാനമന്ത്രി. രണ്ടാം ഉപപ്രധാനമന്ത്രി മൗലവി ഹനഫിയാണ്.
പ്രതിരോധ മന്ത്രി സ്ഥാനത്ത് മുല്ലാ ഉമറിന്റെ മകൻ മുല്ലാ യാക്കൂബാണ്. താലിബാൻ തീവ്രവിഭാഗമായ ഹഖാനി ശൃംഖലയുടെ തലവനായ ജലാലുദ്ദീൻ ഹഖാനിയുടെ മകൻ സിറാജുദ്ദീൻ ഹഖാനിയാണ് ആഭ്യന്തര മന്ത്രി സ്ഥാനമേറ്റത്.
New faces of the Afghan government #Afghanistan #AfghanGovernment #MullahHassanAkhund #TalibanGovt #TalibanTakeover pic.twitter.com/dqzb6RyibH
— DNA (@dna) September 8, 2021
അമീർഖാൻ മുത്തഖി വിദേശകാര്യമന്ത്രിയായും താലിബാൻ ദോഹ ഓഫിസ് ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായ് വിദേശകാര്യ സഹമന്ത്രിയുമായി സ്ഥാനമേൽക്കും. നിയമനങ്ങളെല്ലാം താൽക്കാലികമാണെന്ന് താലിബാൻ വക്താവ് അറിയിച്ചു. 1996 മുതൽ 2001 വരെയായിരുന്നു മുൻപ് താലിബാൻ അഫ്ഗാനെ ഭരിച്ചിരുന്നത്.
Story highlight : Mullah Mohammad Hassan Akhund becomes Afghan Prime Minister.