ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി നടത്തി; യുവതിയടക്കം നാലുപേർ അറസ്റ്റിൽ.

നിവ ലേഖകൻ

ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി
ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി

കൊല്ലത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു. ‘ഓപ്പറേഷൻ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒന്നാം തീയതി വൈകിട്ട് ഫ്ലാറ്റിൽ നിന്നു പാട്ടും, ശബ്ദകോലാഹലങ്ങളും അസഹ്യമായതോടെ സമീപവാസികൾ എക്സൈസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെത്തുടർന്ന് എക്സൈസ് സംഘം ഫ്ലാറ്റിന്റെ മൂന്നാം നിലയിലെത്തിയപ്പോൾ ഉന്മാദാവസ്ഥയിലായിരുന്ന യുവാക്കളിൽ ചിലർ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു.

ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തെ തുടർന്ന് ലഹരി വസ്തുക്കളുമായി രണ്ടു യുവാക്കൾ ഫ്ലാറ്റിന്റെ തുറന്നു കിടന്ന പിൻവാതിൽ വഴി 3 നില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നു താഴേക്കു ചാടി. ഒരാളെ ഗുരുതര പരിക്കുകളോടെ എക്സൈസ് പിടികൂടി. മറ്റൊരാൾ രക്ഷപെട്ടു.

പരുക്കേറ്റയാളുടെ ദേഹപരിശോധനയിൽ മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുത്തു. ഫ്ലാറ്റിൽ നടത്തിയ തിരച്ചിലിലും, യുവാക്കൾ ഉപയോഗിച്ച സ്കൂട്ടറിൽനിന്നും കഞ്ചാവും മറ്റും കണ്ടെത്തി. ഫ്ലാറ്റിലെ മറ്റു ചില താമസക്കാർക്കെതിരെയും അന്വേഷണം നടത്തും.

ഫ്ലാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജിൽ പേരയം ദേശത്ത് മണിവീണ വീട്ടിൽ സലീം മകൾ ഉമയനലൂർ ലീന (33), കൊല്ലം ആഷിയാന അപ്പാർട്മെന്റ് പുഷ്പരാജൻ മകൻ ശ്രീജിത്ത് (27) എന്നിവരെയും, എക്സൈസ് കസ്റ്റഡിയിലെടുത്തു.

  സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിക്കാൻ ശ്രമം; അസോസിയേറ്റ് ഡയറക്ടർക്കെതിരെ പരാതി

കൊല്ലം പുത്തൻ കണ്ടത്തിൽ വീട്ടിൽ ദീപുവിനാണു (26) രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരുക്കേറ്റത്. എംഡിഎംഎ ഉൾപ്പെട്ട കേസുകൾക്ക് എൻഡിപിഎസ് വകുപ്പു പ്രകാരം പരമാവധി 20 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

Story highlight : four persons arrested in Kollam at drug party.

Related Posts
കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ പരാതി
Kollam sexual assault case

കൊല്ലത്ത് വയോധികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ പരാതി. ശൂരനാട് വടക്ക് Read more

  പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേതെന്ന് കടകംപള്ളി സുരേന്ദ്രൻ
ഇന്ത്യയിലെ ആദ്യ AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ്
AI filmmaking course

സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ് ഇന്ത്യയിലെ ആദ്യത്തെ സമഗ്ര എ.ഐ. ഫിലിം മേക്കിങ് Read more

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 19 വരെ Read more

കേരളത്തിൽ തുലാവർഷം: വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala monsoon rainfall

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Read more

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ താമസിച്ച ആൾ അറസ്റ്റിൽ
child rape case

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ കൂടെ താമസിച്ചിരുന്ന ആളെ പോലീസ് Read more

  കള്ള് ഷാപ്പിൽ വിദേശ മദ്യം തടഞ്ഞതിന് ജീവനക്കാരൻ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ
എക്സ്.ഏണസ്റ്റ് ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
District Sports Council

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി എക്സ്.ഏണസ്റ്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കൗൺസിൽ ഹാളിൽ Read more

സ്വർണവിലയിൽ ഉച്ചയോടെ ഇടിവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാം
gold rate kerala

ഇന്ന് രാവിലെ സ്വർണവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പിന്നീട് ഉച്ചയോടെ വിലയിൽ 1,200 Read more

കൊല്ലത്ത് വില കുറച്ച് മീൻ വിറ്റതിന് വ്യാപാരിക്ക് മർദ്ദനം; പോലീസ് അന്വേഷണം ആരംഭിച്ചു
Fish trader attack

കൊല്ലം ഭരണിക്കാവില് കുറഞ്ഞ വിലയ്ക്ക് മീന് വിറ്റതിന് വ്യാപാരിക്ക് മര്ദനമേറ്റു. ഇന്ന് പുലർച്ചെ Read more

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
Sajitha murder case

പാലക്കാട് നെന്മാറയിൽ സജിത എന്ന സ്ത്രീ കൊല്ലപ്പെട്ട കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് Read more