സമൂഹമാധ്യമങ്ങളിൽ ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ അറസ്റ്റിനെ തുടർന്ന് പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. പ്രകോപനങ്ങള് സൃഷ്ടിക്കല്, കലാപത്തിന് ആഹ്വാനം ചെയ്യല്, പ്രകോപനപരമായ വീഡിയോ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സൈബര് എസ്.എച്ച്.ഒയുടെ പരാതിയെ തുടർന്നാണ് കേസ്.
ഇ ബുള് ജെറ്റ് സഹോദരന്മാര് കഴിഞ്ഞ ദിവസം പൊലീസ് മനഃപൂര്വം തങ്ങളെ കുടുക്കാന് ശ്രമിക്കുകയാണെന്ന് ആരോപിച്ചിരുന്നു. മയക്കുമരുന്ന് മാഫിയയുമായി ഞങ്ങൾക്ക് ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും ഇവർ പറഞ്ഞിരുന്നു.
ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കിയതിന് പിന്നിൽ വൻ പ്ലാനിങ്ങാണുള്ളത്. വികാരപരമായി പ്രതികരിച്ചുപോയതിൽ പിടിച്ചാണ് അവർ ഞങ്ങളെ കുടുക്കിയത്. ചിലർ ഞങ്ങളെ ഭയക്കുന്നു എന്നതിനുള്ള തെളിവാണിത്. ഞങ്ങൾ അസമിൽ അകപ്പെട്ട തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
അസമിൽ നിന്നുമുള്ള ആയുധക്കടത്ത്, കഞ്ചാവ് കടത്ത് തുടങ്ങിയ കാര്യങ്ങളിലും പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചിലർ ഞങ്ങൾക്കെതിരെ തിരിഞ്ഞത്. ഇപ്പോൾ ഞങ്ങളെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രെമിക്കുകയാണെന്നും ഇ ബുള് ജെറ്റ് സഹോദരന്മാരുടെ വീഡിയോയില് പറയുന്നു.
Story highlight: Case against e bullet jet and provocative social media posts