
ബിഹാറിലെ കട്ടിഹാറില് ആറാം ക്ലാസ് വിദ്യാര്ഥികൾ സ്കൂള് യൂണിഫോമിനായി സര്ക്കാര് നിക്ഷേപിച്ച പണം പിന്വലിക്കാനെത്തിയപ്പോൾ അക്കൗണ്ടില് വന്നത് 900 കോടിയിലധികം രൂപ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കുട്ടികളായ ഗുരു ചന്ദ്ര ബിശ്വാസും ആശിഷ് കുമാറും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടലിലായി. തുടർന്ന് പണം പിന്വലിക്കല് മരവിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
ബിഹാര് ഗ്രാമീണ് ബാങ്കിലായിരുന്നു അക്കൗണ്ട്.കട്ടിഹാര് ജില്ല മജിസ്ട്രേറ്റ് ഉദയന് മിശ്ര ബാങ്ക് മാനേജരോട് റിപ്പോര്ട്ട് ആവശ്യപ്പെട്ടു. ബിഹാറില് മുൻപ് സമാനമായ രീതിയില് രഞ്ജിദാസ് എന്ന അധ്യാപകന്റെ അക്കൗണ്ടിലേക്കു 5 ലക്ഷം രൂപ എത്തിയിരുന്നു.
Story highlight: 900 crore rupee was found in the student’s accounts in Bihar.