Headlines

Crime News, National

ബീഹാർ വ്യാജമദ്യ ദുരന്തം : 568 പേർ അറസ്റ്റിൽ.

Bihar fake liquor tragedy

പാട്ന : ബീഹാറിൽ വിഷമദ്യ ദുരന്തത്തിന്റെ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ 749 റെയ്ഡുകളിലായി 568 പേരെ അറസ്റ്റ് ചെയ്തു.347 കേസുകളാണ് രജിസറ്റർ ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെയ്ഡുകളിൽ 15,000 ലിറ്റർ വിദേശമദ്യവും 4,000 ലിറ്റർ നാടൻ മദ്യവും 500 ലീറ്റർ സ്പിരിറ്റും ഒപ്പം മദ്യകള്ളക്കടത്തിനായി ഉപയോഗിച്ചിരുന്ന 71 വാഹനങ്ങളും എട്ടുലക്ഷം രൂപയും പിടിച്ചെടുത്തു.

മദ്യനിരോധനം നിലവിലുള്ള ബീഹാറിൽ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ നാൽപ്പതിലധികം പേരാണ് വിഷമദ്യദുരന്തത്തിൽ മരണപ്പെട്ടത്.

ബീഹാറിൽ വിഷമദ്യം കഴിച്ച്  ഇന്ന് രണ്ടു പേർ കൂടി മരിച്ചു.മുസാഫുർ സിരാസിയ സ്വദേശികളാണ് മരണപ്പെട്ടത്.

വിഷമദ്യം കഴിച്ച രണ്ടുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാജമദ്യം നിർമ്മിച്ചതായി സംശയിക്കുന്നവരെ കണ്ടെത്തുന്നതിനായി ഗ്രാമത്തിലെ മദ്യവ്യാപാരികൾക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്ന് മുസാഫർപൂർ എസ്പി പറഞ്ഞു.

Story highlight : 568 people arrested in Bihar fake liquor tragedy.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
ആലപ്പുഴ രാമങ്കരിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി
പ്രമുഖ കൊറിയോഗ്രാഫർ ജാനി മാസ്റ്റർക്കെതിരെ ലൈംഗിക പീഡന പരാതി; 21കാരി രംഗത്ത്

Related posts