
കോഴിക്കോട് : കുറ്റ്യാടിയിൽ വിദ്യാര്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു.സംഭവത്തിൽ കായത്തൊടി സ്വദേശികളായ മൂന്നുപേരെയും ഒരു കുറ്റ്യാടി സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒക്ടോബർ 3 ആം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.എന്നാൽ രണ്ട് രണ്ടുദിവസം മുൻപാണു പെൺകുട്ടി പരാതി നൽകിയത്.
പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി കാട്ടിൽവച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പോലീസ് അന്വേഷണത്തിൽ നാലുപേരെ പിടികൂടി.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് ചെയ്യുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
Story highlight : 4 arrested for Minor girl raped in kozhikode.