രാജ്യത്ത് 39,097 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

Anjana

Updated on:

പുതിയ കോവിഡ് കേസുകൾ
Photo credits: Reuters

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 39,097 കോവിഡ്  കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 546 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,20,016 ആയി.

കണക്കുകൾ പ്രകാരം 4,08,977 പേരാണ് നിലവിൽ ഇന്ത്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 2.40% ആണ് ഇന്ത്യയിലെ കഴിഞ്ഞ 24 മണിക്കൂറിലെ രോഗ സ്ഥിരീകരണ നിരക്ക്(ടിപിആർ). കഴിഞ്ഞ 33 ദിവസമായി പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്(ടിപിആർ) മൂന്ന് ശതമാനത്തിൽ താഴെയാണ്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം 35,087 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. 97.35% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതോടെ ആകെ 3,05,03,166 പേർ രാജ്യത്ത്  രോഗമുക്തി നേടി. 

42.78 കോടി വാക്സിൻ ഡോസുകൾ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45.45 കോടി സാമ്പിൾ പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകളുടെ വേഗം കൂട്ടിയതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

Story Highlights: 39,097 new confirmed covid cases in India.