
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശം അയച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കടകംപള്ളി ലക്ഷംവീട്ടിൽ അഖിൽ (22), മുട്ടത്തറ ശിവകൃപ വീട്ടിൽ സുജിത്ത് (29) എന്നിവരാണ് പോലീസ് പിടിയിലായത്.
ഒരുവാതിൽക്കോട്ട സ്വദേശിനിയായ പെൺകുട്ടിയുമായി യുവാക്കൾ വാട്ട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ വഴി പരിചയപ്പെടുകയും തുടർന്ന് നിരന്തരം അശ്ലീലസന്ദേശങ്ങൾ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു.
ഇതോടെ പെൺകുട്ടിയുടെ അമ്മ പേട്ട പോലീസിൽ പരാതിപ്പെട്ടു.എന്നാൽ പ്രതികൾ ഒളിവിൽ പോയിരുന്നു.
പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡു ചെയ്തു.
Story highlight : 2 youths arrested for Obscene messages Sent to girl.