
അസാമിൽ വൻ മയക്കുമരുന്ന് വേട്ട. എട്ടു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായാണ് രണ്ടുപേർ അറസ്റ്റിലായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കർബി ദിമാപൂർ സൺഡേ ബസാർ റോഡിലൂടെ മയക്കുമരുന്നു കടത്ത് ഉണ്ടെന്ന് രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി രണ്ടുപേർ പിടിയിലായത്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു.തുടർന്ന് പോലീസ് തിരിച്ചു വെടി വെച്ചപ്പോൾ ഒരാൾക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികളിൽ നിന്നും7.65 എം എം പിസ്റ്റളും 20 വെടിയുണ്ടകളും പിടിച്ചെടുത്തു.
മണിപ്പൂരിലെ പിടികിട്ടാപ്പുള്ളി ആർ കെ ഹോപ്പിംഗ്സാണ് അറസ്റ്റിലായവരിൽ ഒരാൾ.
ബാക്കി പ്രതികൾക്കുള്ള തിരച്ചിൽ തുടരുകയാണ് രണ്ടുപേർ നാഗാലാൻഡിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം.
Story highlight : 2 arrested with heroin in Assam