
ഇന്തോ-ബംഗ്ലാ അതിർത്തി വഴി ഇന്ത്യയിലേയ്ക്ക് സ്വർണം കടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേരെ അതിർത്തി സംരക്ഷണ സേന പിടികൂടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇവരിൽ നിന്നും വിപണിയിൽ ലക്ഷക്കണക്കിന് വില മതിക്കുന്ന സ്വർണവും പിടികൂടിയിട്ടുണ്ട്.
ദക്ഷിണ ബംഗാൾ അതിർത്തി വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് സംരക്ഷണ സേന പിടികൂടിയത്.
വിപണിയിൽ 77 ലക്ഷം രൂപ വില മതിക്കുന്ന 12 സ്വർണ ബിസ്ക്കറ്റുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്നാണ് വിവരം.
കൂടുതൽ വിവരങ്ങൾക്കായി പ്രതികളുടെ മൊഴി രേഖപ്പെടുത്തി വരികയാണ്.
Story highlight : 2 arrested for gold smuggling to India by border India-Bangal border.