ഫീസടച്ചില്ല; 12 വയസ്സുകാരനെ ട്യൂഷന്‍ ടീച്ചർ തല്ലിക്കൊന്നു.

Anjana

12വയസ്സുകാരനെ ട്യൂഷന്‍ ടീച്ചർ തല്ലിക്കൊന്നു
12വയസ്സുകാരനെ ട്യൂഷന്‍ ടീച്ചർ തല്ലിക്കൊന്നു

ആഗ്ര: ഫീസ് അടയ്ക്കാത്തതിനെ തുടർന്ന്  സ്വകാര്യ ട്യൂഷൻ അധ്യാപകൻ 12 വയസ്സുകാരനെ തല്ലിക്കൊന്നു.12 വയസ്സുകാരനായ ശിവം എന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്.

സംഭവത്തിൽ അധ്യാപകനായ ഗൗത(26)മിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ നാല് മാസമായി കൊല്ലപ്പെട്ട വിദ്യാർഥി ഗൗതമിന്റെ അടുത്ത് ട്യൂഷന് പോയിരുന്നു. ഒരുമാസത്തേക്ക് 250 രൂപയായിരുന്നു ട്യൂഷൻ ഫീസ്. വിദ്യാർഥി എല്ലാമാസവും 25-ാം തീയതിയാണ് ഫീസ് അടച്ചിരുന്നത്.

എന്നാൽ അസുഖത്തെ തുടർന്ന് കഴിഞ്ഞമാസം ക്ലാസിൽ പോകാനും കൃത്യസമയത്ത് ഫീസ് അടയ്ക്കാനും സാധിച്ചില്ല. ഇക്കാര്യത്തെച്ചൊല്ലി ഓഗസ്റ്റ് 29-ാം തീയതി ഗൗതം വിദ്യാർഥിയെ വഴക്കുപറഞ്ഞു. തുടർന്ന് വടി കൊണ്ട് ക്രൂരമായി കുട്ടിയെ മർദിക്കുകയും ചെയ്തു.

അധ്യാപകന്റെ മർദനമേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം കുട്ടി മരണപ്പെടുകയായിരുന്നു.

Story highlight : 12 year old was beaten to death by tuition teacher in Uttar Pradesh.