
ഓണ്ലൈന് ചൂതാട്ടം നിർത്തലാക്കാൻ കര്ണാടക മന്ത്രിസഭയില് തീരുമാനം. 1963ലെ കര്ണാടക പൊലിസ് ആക്ടില് ഭേദഗതി വരുത്തിയാകും നിരോധനം നടപ്പിലാക്കുക. നിയമസഭയില് സെപ്റ്റംബര് 13ന് ബില് അവതരിപ്പിക്കും. ഇതേസമയം കുതിരപന്തയത്തിനും ഓണ്ലൈന് ലോട്ടറികള്ക്കും നിരോധനമുണ്ടായിരിക്കില്ല.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് ഓണ്ലൈന് ചൂതാട്ടം അവസാനിപ്പിക്കാൻ മന്ത്രിസഭയില് തീരുമാനമായെന്നും നിയമസഭക്ക് മുന്പില് ബില് വെക്കുമെന്നും മാധ്യമങ്ങളോട് നിയമ ,പാര്ലിമെന്ററി കാര്യ മന്ത്രി ജെ.സി മുത്തുസ്വാമി പറഞ്ഞു.
Story highlight: Karnataka cabinet bans online gambling.