
അയല്വാസിയുടെ മര്ദ്ദനത്തിന് ഇരയായ 15 വയസ്സുകാരന്റെ കണ്ണിനു ഗുരുതര പരിക്ക്.
പല്ലന എംകെഎഎം ഹയര് സെക്കന്ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്ത്ഥിയായ കൊട്ടയ്ക്കാട് അനില്കുമാറിന്റെ മകന് അരുണ്(15) ആണ് മര്ദ്ദനത്തിനു ഇരയായത്.
സംഭവത്തില് അയല്വാസിയായ മുണ്ടന്പറമ്പ് കോളനിയില് ശാര്ങ്ധരനെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.വീടിനുസമീപത്തെ പറമ്പില് കുട്ടികള് കളിക്കുന്നതിനിടെ ശാര്ങ്ധരന് തന്റെ മകന്റെ മക്കളെ കൂട്ടിക്കൊണ്ടുവരുന്നതിനായി അവിടെയെത്തിയിരുന്നു.
എന്നാൽ ശാര്ങ്ധരനൊപ്പം കുട്ടികള് കൂടെ ചെല്ലാന് തയ്യാറായില്ല.തുടർന്ന് പ്രകോപിതനായ ഇയാൾ കുട്ടികളുടെ കളി സാമഗ്രികള് നശിപ്പിച്ചു.
ഇത് ചോദ്യം ചെയ്ത അരുണിനെ ശാര്ങ്ധരന് മരക്കഷ്ണം കൊണ്ട് മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തെ തുടർന്ന് കണ്ണിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്ന്ന് വണ്ടാനം മെഡിക്കല് കോളേജിലും പ്രവേശിപ്പിച്ചു.
സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Story highlight : 10th class student brutally beaten by a neighbor.