
ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ട് മൂന്നര പവൻ കവർന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പാലക്കാട് സ്വദേശികളായ അഖിൽ, ഷബീർ എന്നിവരാണ് അറസ്റ്റിലായത്.
ആദ്യം അഖിൽ ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെടുകയും പിന്നെ ഷബീറിനെ കൂടി കൂടെ കൂട്ടുകയും ആയിരുന്നു.
ആശുപത്രി ആവശ്യങ്ങൾക്കായി 3പവൻ സ്വർണ്ണം വാങ്ങുകയും ഇത് ബാങ്കിൽ പണയപ്പെടുത്തിയ ശേഷം യുവതി അറിയാതെ വിൽക്കുകയും ചെയ്തു.
പലതവണ യുവതി തിരികെ ചോദിച്ചപ്പോൾ സ്വർണം നൽകാൻ യുവാവ് തയ്യാറായില്ല.
തുടർന്ന് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.പിന്നീട് ചോദ്യംചെയ്യലിനെ തുടർന്ന് ഷബീറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.
ചതി വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
Story highlight : Youngsters arrested in cheating case.