
വയനാട് കമ്പളക്കാട് ഒരാൾ വെടിയേറ്റ് മരിച്ചു.കോട്ടത്തറ സ്വദേശി ജയനാണ്(36) മരിച്ചത്.ജയനൊപ്പം ഉണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പറിക്കേറ്റിട്ടുണ്ട്.പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തവെയാണ് അപകടം
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
.ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.കാട്ടുപന്നി വേട്ടയ്ക്കിടെ വെടിയേറ്റു എന്നാണ് വിവരം. എന്നാൽ വയലിൽ കാവലിന് പോയവർക്കാണ് വെടിയേറ്റതെന്നും ചിലർ പറയുന്നു.
വെടി ശബ്ദം കേട്ട് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് അപകടത്തിൽപെട്ടവരെ കണ്ടെത്തിയത്.സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സായിൽ പ്രവേശിപ്പിച്ചിരിക്കയാണ് .കാട്ടുപന്നി ശല്യം കൂടുതലുള്ള പറയുന്നു.
Story highlight : young man was shot dead during wild boar hunt in Wayanad.