Headlines

Crime News, Kerala News

ഗതാഗതകുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കാറിൽ സൈറൺ മുഴക്കി സഞ്ചാരം ; യുവാവിനു പിഴ

car rash drive kerala

കാക്കനാട് : ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാന്‍ കാറിൽ സൈറൺ മുഴക്കി സഞ്ചരിച്ച യുവാവ് മോട്ടോർ വാഹനവകുപ്പിന്റെ പിടിയിൽ.യുവാവിനു 2,000 രൂപ പിഴയും ഈടാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൈറൺ മുഴക്കി പായുന്ന കാറിന്റെ വിഡിയോ മറ്റു യുവാക്കൾ പകർത്തിയതോടെയാണ് ഇയാളെ പിടികൂടാൻ സഹായകമായത്.

കഴിഞ്ഞദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് സംഭവം.ആംബുലൻസിന്റേതു പോലെയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന സൈറൺ മുഴക്കിയാണ് യുവാവ് കാറുമായി പാഞ്ഞത്.എന്നാൽ ഇതു ആംബുലൻസ് അല്ലെന്ന് മനസ്സിലാക്കിയ ചില യുവാക്കൾ കാറിനെ പിന്തുടർന്ന് എടുത്ത വിഡിയോയും വണ്ടിനമ്പർ കുറിച്ചെടുത്തതും ആർ.ടി.ഒ പി.എം. ഷബീറിന് അയച്ചുകൊടുക്കുകയായിരുന്നു.

തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ചന്തുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പുക്കാട്ടുപടി സ്വദേശി അൻസാറിനെ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഓൺലൈനിലൂടെ സൈറൻ വാങ്ങി വാഹനത്തിൽ ഘടിപ്പിക്കുകയായിരുന്നെന്ന് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു.

Story highlight : Young man was fined for driving with a siren in his car to escape a traffic jam.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts