അന്യഗ്രഹ ജീവികൾ തന്നെ തട്ടിക്കൊണ്ടുപോയി ചിപ്പു ഘടിപ്പിച്ച് വിട്ടെന്ന വാദവുമായി യുവാവ് രംഗത്ത്. അമേരിക്കയിൽ നിന്ന് സ്റ്റീവ് കോൾബേൺ എന്ന യുവാവാണ് ഈ വാദം ഉന്നയിക്കുന്നത്. ഡെയ്ലി സ്റ്റാർ യുകെയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പലതവണ അന്യഗ്രഹജീവികൾ തന്നെ തട്ടിക്കൊണ്ടുപോയെന്ന് യുവാവ് പറയുന്നു. ഒരു പറക്കുംതളികയിലേക്ക് തന്നെ കൊണ്ടുപോയ ശേഷം ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ച് വിട്ടുവെന്നാണ് യുവാവ് പറയുന്നത്.ചാരനിറമാണ് ഈ അന്യഗ്രഹജീവികൾക്കെന്നും ഇയാൾ വ്യക്തമാക്കുന്നു.
വീടിന് പിന്നിലുള്ള മരത്തിന് മുകളിൽ നിർത്തിയിരുന്ന പറക്കും തളിക ഒരു പച്ച ലൈറ്റ് ബീം ഉപയോഗിച്ച് തന്നെ കൊണ്ടുപോയി . അവിടെനിന്ന് സ്റ്റെയിൻലെസ് സ്റ്റീൽ ട്യൂബിന്റെ ഒരു ഭാഗത്തിലൂടെ ഒപ്റ്റിക് ഫൈബർ ഉള്ള ഒരു ഉപകരണം ശരീരത്തിൽ സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് തിരിച്ചെത്തിയ തനിക്ക് മനുഷ്യരുമായി ഒത്തുപോകാൻ കഴിയുന്നില്ല. ഇതോടെ ജോലി പോയി. ഭാര്യയും ഉപേക്ഷിച്ചെന്ന് യുവാവ് പറയുന്നു. കോസ്റ്റ് ടു കോസ്റ്റ് ഷോയിലൂെടയാണ് ഇയാൾ ഈ വെളിപ്പെടുത്തൽ നടത്തിയത്.
Story highlight : Young man claims he has been kidnapped by aliens in several times