
മലപ്പുറത്ത് മയക്കുമരുന്ന് വേട്ട.സിന്തറ്റിക് ഇനത്തിൽ പെടുന്ന ക്ലബ് ഡ്രഗ് ,പാർട്ടി ഡ്രഗ്, എന്നും അറിയപ്പെടുന്ന എം ഡി എം എയുമായി 29 കാരനാണ് പിടിയിലായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ആവശ്യക്കാർക്ക് ഇത് തൂക്കി നൽകാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പത്തോളം പാക്ക് ഒ സി ബി പേപ്പറുകളും യുവാവിൽ നിന്നും പിടിച്ചു.
പൊന്നാനി സ്വദേശിയായ ദിൽഷാദ്നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.
പൊന്നാനി കർമ്മ റോഡ് ജംഗ്ഷനിൽ വച്ചാണ് പൊന്നാനി ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിൻറെയും ജില്ല ആൻറി നാർക്കോട്ടിക് സ്ക്വാഡിൻറെയും നേതൃത്വത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തത്.
വിപണിയിൽ ഒരു ലക്ഷത്തോളം വിലവരുന്ന പാക്കറ്റുകൾ ആണ് പ്രതിയിൽ നിന്നും പിടികൂടിയത്.
Story highlight : Young man arrested with drugs in Ponnani .