
മുംബൈ : സാക്കിനാക്കയില് നിര്ത്തിട്ടിരുന്ന ടെംമ്പോ വാഹനത്തിനുള്ളിൽ 34കാരിയായ യുവതിയ്ക്ക് ക്രൂര പീഡനം. യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായും പൊലീസ് പറയുന്നു. ആശുപത്രിയില് ചികിത്സയിൽ കഴിയുന്ന യുവതി ഗുരുതരാവസ്ഥയിലാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വെള്ളിയാഴ്ച രാവിലെയാണ് സാക്കിനാക്ക ഖൈറാനി റോഡില് യുവാവ് യുവതിയെ മര്ദിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം യുവതിയെ രക്തത്തില് കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
വാഹനത്തിനുള്ളിലും രക്തക്കറയുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. പ്രതിയായ മോഹന് ചൗഹാനെ (45) പിടികൂടിയതായും പൊലീസ് അറിയിച്ചു.
Story highlight : Women raped in Mumbai.