മക്കളെ തീ കൊളുത്തി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരണപ്പെട്ടു.

Anjana

മക്കളെ തീകൊളുത്തി ആത്മഹത്യയ്ക്ക്ശ്രമിച്ച യുവതി മരണപ്പെട്ടു
മക്കളെ തീകൊളുത്തി  ആത്മഹത്യയ്ക്ക്ശ്രമിച്ച യുവതി മരണപ്പെട്ടു

മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരിലാണ് സംഭവം നടന്നത്. അഞ്ജു(29) എന്ന സ്ത്രീയാണ് ആറും മൂന്നും വയസ്സുള്ള മക്കളെ കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവമറിഞ്ഞ്  അയൽവാസികൾ ചേർന്ന് മൂന്നുപേരെയും അങ്കമാലിയിലെ എല്‍.എഫ്. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുൻപ് തന്നെ കുട്ടികൾ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അഞ്ജു വൈകീട്ടോടെയാണ് മരണപ്പെട്ടത്.

മക്കളായ ആതിര (7) അനൂഷ് (3) എന്നിരെയാണ് യുവതി തീകൊളുത്തി കൊലപ്പെടുത്തിയത്. ഗുരുതരാവസ്ഥയിലായ അഞ്ജുവിനെ തുടർ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആറു മണിയോടെയായിരുന്നു മരണം. അങ്കമാലി എല്‍.എഫ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് കുട്ടികളുടെ മൃതദേഹം.

അഞ്ജുവിന്‍റെ ഭര്‍ത്താവായ അനൂപ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഒന്നരമാസങ്ങള്‍ക്ക് മുമ്പാണ് മരണപ്പെട്ടത്. ഇതിനെ തുടർന്ന് അഞ്ജു  കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്‌.

  ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു; ഒരാൾ കസ്റ്റഡിയിൽ

Story highlight : Woman committed suicide after killing children.

Related Posts
റേഷൻ പരിഷ്കാരം: സമഗ്ര ചർച്ചക്ക് ശേഷം മാത്രം – മന്ത്രി ജി.ആർ. അനിൽ
Ration Reforms

റേഷൻ മേഖലയിലെ പരിഷ്കാരങ്ങൾ സമഗ്ര ചർച്ചകൾക്ക് ശേഷം മാത്രമെന്ന് മന്ത്രി ജി.ആർ. അനിൽ. Read more

പാട്ടുപാടുന്ന പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറൽ
Police Officer Singing

ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിന് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥ നിമി രാധാകൃഷ്ണൻ ഒഴിവുവേളയിൽ പാട്ടുപാടുന്ന Read more

ചൊക്രമുടി ഭൂമി കൈയേറ്റം: റവന്യൂ വകുപ്പ് 13.79 ഏക്കർ തിരിച്ചുപിടിച്ചു
Chokramudi Land Encroachment

ചൊക്രമുടിയിലെ ഭൂമി കയ്യേറ്റത്തിൽ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. നാല് പട്ടയങ്ങൾ റദ്ദാക്കി Read more

  നാലുവയസ്സുകാരിയെ നരബലി നൽകി; ഞെട്ടിച്ച് ഗുജറാത്ത്
കുന്നംകുളത്ത് ബിയർ കുപ്പികൊണ്ട് തലയ്ക്കടി; ഇതരസംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ
Kunnamkulam Attack

കുന്നംകുളം നടുപ്പന്തിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് ബിയർ കുപ്പി Read more

സുരക്ഷാ ജീവനക്കാർക്ക് ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും നിർബന്ധം
Security Staff Welfare

സുരക്ഷാ ജീവനക്കാരുടെ ക്ഷേമത്തിനായി തൊഴിൽ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇരിപ്പിടം, കുടിവെള്ളം, Read more

ലഹരിമരുന്ന് ഉപയോഗിച്ച് അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ
Drug abuse, assault

തിരുവല്ലയിൽ ലഹരിമരുന്ന് ഉപയോഗിച്ച മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായി. സോഷ്യൽ Read more

നെല്ല് സംഭരണത്തിന് 353 കോടി അനുവദിച്ച് സർക്കാർ
Paddy Procurement

കേന്ദ്ര സഹായം കുടിശ്ശികയായി നിലനിൽക്കെ, നെല്ല് സംഭരണത്തിനായി സംസ്ഥാന സർക്കാർ 353 കോടി Read more

  കളമശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ പിടികൂടി
വയനാട് ദുരന്തം: സർക്കാർ പിശുക്ക് കാണിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ എം.പി
Wayanad Landslide

വയനാട്ടിലെ ദുരന്തബാധിതർക്ക് സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി. ആരോപിച്ചു. പുനരധിവാസ Read more

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഒരു വയസ്സുകാരൻ മരിച്ചു
Attappadi infant death

അട്ടപ്പാടിയിൽ ഒരു വയസ്സുകാരൻ മരിച്ചു. അജിത-രാജേഷ് ദമ്പതികളുടെ മകൻ റിതിൻ ആണ് മരിച്ചത്. Read more

കേരളത്തിൽ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
Yellow Alert

കേരളത്തിലെ പത്ത് ജില്ലകളിൽ ഇന്ന്, നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനില Read more