വയനാട് കൽപ്പറ്റയിൽ നടന്ന ചോരക്കുഞ്ഞിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭർത്താവിന്റെ അമ്മയാണെന്ന് മാതൃ സഹോദരി ജ്യോതി വ്യക്തമാക്കി. നേപ്പാൾ സ്വദേശിനി പാർവതിയുടെ പരാതിയിൽ ഭർത്താവ് റോഷൻ സൗദ്, അമ്മ മഞ്ജു സൗദ്, അച്ഛൻ അമർ ബാദൂർ സൗദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മേയിൽ മാസം തികയാതെ പാർവതി ആൺകുഞ്ഞിനെ പ്രസവിച്ചിരുന്നു. യുവതി ശുചിമുറിയിൽ പോയപ്പോൾ, ഭർത്താവിന്റെ അമ്മ മഞ്ജു സൗദ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ബാഗിലാക്കി ഓൾഡ് വൈത്തിരി ഭാഗത്ത് ഉപേക്ഷിച്ചതായി മൊഴിയുണ്ട്. പാർവതിയുടെ ഗർഭം അലസിപ്പിക്കാൻ മഞ്ജു മരുന്നുകൾ നൽകിയതായും പൊലീസ് പറയുന്നു.
കുഞ്ഞിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. സംഭവത്തിന് ശേഷം നേപ്പാളിൽ പോയ പാർവതി തിരികെ എത്തിയാണ് പരാതി നൽകിയത്. കൽപ്പറ്റയിലെ ഒരു ഹോട്ടലിൽ ശുചീകരണ തൊഴിലാളികളായിരുന്നു ഈ കുടുംബം. കൽപ്പറ്റ സിഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: Nepali woman’s newborn baby killed by husband’s mother in Wayanad, Kerala; body disposed in a bag