Headlines

Viral

മണാലിയിൽ നിന്നും ഒരു ‘അപരിചിതൻ’; വീഡിയോ.

മണാലിയിൽ നിന്നും ഒരു അപരിചിതൻ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകനാണ് പ്രണവ് മോഹൻലാൽ. മോഹൻലാലിൽ നിന്നും വ്യത്യസ്തമായി സോഷ്യൽ മീഡിയകളിലും ചാനൽ പരിപാടികളിലും അധികം സജീവമല്ലാത്തയാളാണ് പ്രണവ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 യാത്രകളും പുസ്തകങ്ങളുമൊക്കെയാണ് അയാൾക്ക് പ്രിയമെന്ന് മകനെക്കുറിച്ച് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഹിമാചൽപ്രദേശിൽ  മണാലിയിലെ നിരത്തുകളിൽ താര ജാഡ ഒട്ടുമില്ലാതെ യാത്ര നടത്തുകയാണ് പ്രണവ് മോഹൻലാൽ.

മണാലിയിൽ നിന്നും ഒരു അപരിചിതൻ

 ഒരു കൂട്ടം മലയാളി യുവാക്കുകളാണ് പ്രണവിനെ തിരിച്ചറിഞ്ഞ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കുശലാന്വേഷണം നടത്തിയതിനുശേഷം വീഡിയോയ്ക്ക് നിൽക്കാതെ പ്രണവ് യാത്ര തുടർന്നു. ജ്യേഷ്ഠന്റെ അതേ പാതയിലാണ് അനുജത്തി വിസ്മയയും. യാത്രകളെ സ്നേഹിക്കുന്ന ഇരുവരും മിക്കവാറും യാത്രകളിലായിരിക്കും.

 പുനർജനി എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചതിന് ശേഷം സിനിമയിൽ നിന്നും ഏറെക്കാലം പ്രണവ് വിട്ടുനിന്നു. പിന്നീട് സൗത്ത് വെയിൽസ് സർവകലാശാലയിൽ നിന്നും ബിരുദം സ്വീകരിച്ച ശേഷം തിരികെ എത്തുകയായിരുന്നു.

 മേരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ് റിലീസാകാനിരിക്കുന്ന പുതിയ ചിത്രം. പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് നായികമാർ.

Story Highlights: Vloggers met Pranav Mohanlal at Manali.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
അധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പിതാവ്; വീഡിയോ വൈറൽ
ഓണസദ്യയിൽ ചോറിനു പകരം ചപ്പാത്തി: ഏഥർ കമ്പനിയുടെ നടപടിക്കെതിരെ മലയാളികളുടെ പ്രതിഷേധം
ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ: 358 ജോഡികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ
യുഎഇ സ്വദേശി പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ
ദിയ കൃഷ്ണയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; 6 മണിക്കൂറിൽ ഒരു മില്യൺ കാഴ്ചക്കാർ
യൂത്ത് ലീഗിന്റെ കളിത്തോക്കിന് മറുപടിയായി പി വി അൻവർ അയച്ചത് ഒരു കൊട്ട നാരങ്ങ

Related posts