ബോണക്കാട് ഉൾ വനത്തിൽ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം; കയ്യിൽ ‘ഭഗവാൻ’ എന്ന് ടാറ്റൂ, അടിമുടി ദുരൂഹത

നിവ ലേഖകൻ

Vithura body found

മൃതദേഹം പുരഷന്റേത്, വിതുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിതുര(തിരുവനന്തപുരം)◾ ബോണക്കാട് ഉൾ വനത്തിൽ നിന്നും കണ്ടെത്തിയ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹത്തിലെ കയ്യിൽ ‘ഭഗവാൻ’ എന്ന ടാറ്റൂ ചെയ്തതു കണ്ടെത്തിയതോടെ അടിമുടി ദുരൂഹത. ടാറ്റൂ ചെയ്തതത് മരിച്ചയാളുടെ വിശ്വാസത്തിന്റെ ഭാഗമാകാമെന്ന് കരുതാമെങ്കിലും കുരിശുമല തീർഥാടന കേന്ദ്രത്തിനു സമീപമാണ് സംഭവമെന്നത് ആശങ്ക പരത്തുന്നുണ്ട്. മൃതദേഹത്തിലെ മാംസം പൂർണമായും ജീർണിച്ചു മാറിയ നിലയിലാണ് കാണപ്പെട്ടത്. ശരീര ഭാഗങ്ങൾ വേർപെട്ട നിലയിലും. തലമുടിയുടെ നീളം പരിഗണിച്ച് പുരുഷന്റേതെന്നാണ് പ്രാഥമിക നിഗമനം. കുരിശുമല തീർഥാടനത്തിന്റെ ഭാഗമായി വനം വകുപ്പ് അധികൃതർ വന മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ കുരിശുമല നെറുകയുടെ കുറച്ച് താഴെയായാണ് മൃതദേഹം കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാത്രമല്ല ശരീശ ഭാഗങ്ങൾ വേർപെട്ട നിലയിലും. മൃതദേഹത്തിലെ കൈയുടെ ഭാഗത്ത് ഇംഗ്ലിഷിലാണ് ‘ഭഗ്വാൻ’ എന്നാണ് പച്ചക്കുത്തിയിരിക്കുന്നത്. ‘Bhagwaan’ എന്ന സ്പെല്ലിംഗ് മൃതദേഹം ഹിന്ദി ഭാഷ സംസാരിക്കുന്ന ആളുടേതോ ഏതെങ്കിലും ഉത്തരേന്ത്യക്കാരന്റേതോ ആകാമെന്നാണ് പ്രാഥമിക നിഗമം. ഈ സ്പെല്ലിംഗ് ‘ഭഗവാൻ’ എന്ന് എഴുതാൻ ഉപയോഗിക്കുന്നത് പ്രധാനമായും ഉത്തരേന്ത്യക്കാരാണ് എന്നാണ് നിഗമനം. സംഭവത്തിൽ വിതുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  വഖഫ് ബിൽ ഭേദഗതി: എംപിമാർക്ക് പിന്തുണ നൽകാൻ കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതിയുടെ ആഹ്വാനം

മൃതദേഹത്തിലെ തല, ഉടൽ, കാൽ എന്നിവയാണ് വേർപെട്ട നിലയിൽ കണ്ടത്. തലയോട്ടി ഭാഗികമായി ദ്രവിച്ച് പോയിട്ടുണ്ട്. ഇതിനു സമീപത്ത് നിന്നും കത്രിക, ബ്ലേഡ്, കത്തി, കൈലി മുണ്ട്, ട്രാക്ക്സ്യൂട്ട് പാൻഡ്സ്, ടീ ഷർട്ട് എന്നിവയും കണ്ടെത്തി. കീടനാശിനിയുടെ കുപ്പിയും സ്ഥലത്ത് കണ്ടെത്തി. സ്ഥലത്ത് ഫൊറൻസിക് സംഘം രാത്രിയോടെ പരിശോധനയ്ക്കെത്തി സാംപിളുകൾ ശേഖരിച്ചു. രാത്രിയോടെ മൃതദേഹം ബോണക്കാട് നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. വന മേഖലയിൽ ഇന്നു കൂടുതൽ പേരെ വിന്യസിച്ച് വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പരിശോധന അതിരാവിലെ തുടങ്ങി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ഒന്നര മാസത്തിനിടെ റജിസ്റ്റർ ചെയ്ത മിസിംഗ് കേസുകൾ പരിശോധിച്ചു വരുയകാണ്. എന്നാൽ ഇതുവരെ കാര്യമായ സൂചനയൊന്നും ലഭിച്ചില്ലെന്ന് സബ് ഇൻസ്പെക്ടർ എസ്.എൻ. മുഹ്സിൻ മുഹമ്മദ് പറഞ്ഞു. സംഭവ സ്ഥലത്തെത്തി ആത്മഹത്യ ചെയ്താണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതിനു ശേഷം മൃതദേഹം വന്യ മൃഗങ്ങൾ ആക്രമിച്ചതാകാനും സാധ്യയുണ്ട്. ആരെങ്കിലും അപകടപ്പെടുത്തിയതാണോ എന്നുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫോറൻസിക്, പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ വന്ന ശേഷമേ സംഭവത്തിൽ കൂടുതൽ ധാരണ വരൂവെന്നാണ് പോലീസ് നൽകുന്ന വിവരം.

  ഇടുക്കിയിൽ വേനൽമഴയിൽ ഒരു മരണം; നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീട് തകർന്നു

Story Highlights: A decomposed body with a ‘Bhagwaan’ tattoo was found near Kurisumala in Vithura, raising suspicions of suicide or foul play.

Related Posts
ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടു പോയി അൻപത്തിയഞ്ചുകാരിക്കു നേരെ പീഢന ശ്രമം; വിതുരയിൽ ‘കാപ്പ’ ചുമത്തപ്പെട്ടയാൾ അറസ്റ്റിൽ
Vithura Assault Case

വിതുരയിൽ ബസ് കാത്തുനിന്ന സ്ത്രീയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കാപ്പ Read more

വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു
Vithura accident

വിതുരയിൽ നടന്ന കാർ-സ്കൂട്ടർ കൂട്ടിയിടിയിൽ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നായിഫ് (17) Read more

  കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പോലീസിന്റെ വാദം തള്ളി ഇഡി
വിതുരയിൽ എസ്റ്റേറ്റിനുള്ളിൽ പുലിയെ കണ്ടതായി അഭ്യുഹം
tiger sighting vithura

വിതുരയിലെ ഗോകുൽ എസ്റ്റേറ്റിൽ പുലിയെ കണ്ടതായി പ്രചരിക്കുന്ന വാർത്തയെത്തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന Read more

വിതുരയിൽ പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
Assault

വിതുരയിൽ പതിനാറുകാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെക്കുറിച്ച് Read more