ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്നു വാഹനത്തിനുമീതെ കൂറ്റൻ പാറകൾ വീണ് രണ്ടുപേർക്ക് പരിക്കേൽക്കുകയും 9 പേർ മരണമടയുകയും ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അപകടം സംഗ്ല– ചിത് കുൽ റോഡിലെ ബത്സേരിയിലാണ്. സഞ്ചാരികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
പാറകൾ വീണ് സമീപത്ത് മറ്റൊരിടത്തും അപകടമുണ്ടായി.ഒരാൾക്കാണ് ഇവിടെ പരിക്കേറ്റത്. പാലവും ഒട്ടേറെ വാഹനങ്ങളും തകർന്നു.
സംഭവത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ ധനസഹായം നൽകും.
Story highlight : Landslide in Himachal 9 killed.