കോൺഗ്രസിൽ ഭിന്നത: മുതിർന്ന നേതാക്കൾക്കെതിരെ വിഡി സതീശനും കെ സുധാകരനും.

നിവ ലേഖകൻ

മുതിർന്ന നേതാക്കൾക്കെതിരെ വിഡി.സതീശനും കെ.സുധാകരനും
മുതിർന്ന നേതാക്കൾക്കെതിരെ വിഡി.സതീശനും കെ.സുധാകരനും

കോൺഗ്രസിലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഡിസിസി പ്രസിഡണ്ട്മാരുടെ പട്ടിക നിശ്ചയിച്ചതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾക്കെതിരെ പരസ്യമായി പ്രതികരിച്ചാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എന്ന നിലയിൽ തന്നോട് ചോദിക്കാതെയാണ് സ്ഥാനാർഥി പട്ടികയും ഭാരവാഹി പട്ടികയും മുൻപ് നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പുറത്തിറക്കിയതെന്ന് കെ സുധാകരൻ ആരോപിച്ചു. ഗ്രൂപ്പ് രാഷ്ട്രീയം ഒഴിവാക്കിയതോടെ അസ്വസ്ഥരായവരാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നതെന്ന് കെ. സുധാകരൻ രൂക്ഷമായി വിമർശിച്ചു.

വിശദമായ ചർച്ചകൾ നടന്നില്ലെന്ന വാദം തെറ്റാണെന്നും ഡിസിസി അധ്യക്ഷൻമാരെ നിശ്ചയിക്കുന്നതിന് ഇത്രയും വിശദമായ ചർച്ച വേറെ നടന്നിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. സാമ്പ്രദായിക രീതിയിൽ നിന്നും മാറ്റം വരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.

കെ സുധാകരനും വി.ഡി സതീശനും ഒരു മൂലയ്ക്ക് മാറി ഇരുന്ന് ചർച്ച ചെയ്തതല്ലെന്നും പാർട്ടിയുടെ താഴെ തട്ടിലേക്കുള്ളവരോട് പോലും അഭിപ്രായമാരാഞ്ഞതായും വിഡി സതീശൻ പ്രതികരിച്ചു.

  ജൂബിലി ഹിൽസിൽ കോൺഗ്രസിന് മുന്നേറ്റം; നവീൻ യാദവിന് ലീഡ്

മുതിർന്ന നേതാക്കൾ നൽകുന്ന പട്ടിക അതുപോലെ കൈമാറാനാണെങ്കിൽ ഞങ്ങൾ ഈ സ്ഥാനങ്ങളിൽ ഇരിക്കേണ്ട ആവശ്യമില്ലല്ലോ എന്നും വി. ഡി. സതീശൻ പറഞ്ഞു.

Story Highlights: VD Satheesan and K Sudhakaran about controversies inside congress.

Related Posts
വിമുക്ത ഭടന്മാരുടെ ആശ്രിതർക്കുള്ള പി.എം.എസ്.എസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
PMSS Scholarship

പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കൾക്കും ഭാര്യമാർക്കും 2025-26 വർഷത്തേക്കുള്ള Read more

വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
food poisoning Wayanad

വയനാട് പുൽപ്പള്ളി ചേകാടി ഗവ. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കണ്ണൂരിൽ നിന്ന് Read more

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു; ഇന്ന് 50,000ൽ അധികം പേർ ദർശനം നടത്തി
Sabarimala pilgrimage rush

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ എട്ടാം ദിവസവും സന്നിധാനത്ത് വലിയ തിരക്ക്. ഇന്നലെ Read more

  ബിഹാർ വിജയം നേടി, അടുത്ത ലക്ഷ്യം ബംഗാൾ; ഗിരിരാജ് സിംഗ്
നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ്: പീപ്പിൾസ് പ്രോജക്ട് കാമ്പയിന് ബെന്യാമിൻ്റെ ഉദ്ഘാടനം
Kerala Think Fest

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026-ൻ്റെ ഭാഗമായ Read more

കേരളത്തിൽ സ്വർണവില കുതിക്കുന്നു; ഒറ്റ ദിവസം കൊണ്ട് ഉയർന്നത് 1360 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒറ്റയടിക്ക് 1360 രൂപയാണ് ഉയർന്നത്. ഒരു Read more

രാഹുൽ യുഡിഎഫ് പ്രചാരകനാവാം; ബിജെപി ചെയർപേഴ്സൺമാരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി.കെ. ശ്രീകണ്ഠൻ
VK Sreekandan

യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രചാരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി.കെ. ശ്രീകണ്ഠൻ Read more

വി.എം. വിനുവിന്റെ വോട്ട്: കോൺഗ്രസിൽ അച്ചടക്കനടപടി ഉടൻ ഉണ്ടാകില്ല
VM Vinu vote issue

വി.എം. വിനുവിന് വോട്ടില്ലാത്ത വിഷയത്തിൽ കോൺഗ്രസിൽ അച്ചടക്കനടപടി ഉടൻ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് സമയത്ത് Read more

  മേൽവിലാസത്തിൽ പിഴവ്; വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
ശബരിമല സ്വർണ്ണക്കൊള്ള: പിണറായി വിജയനെതിരെ കെ. സുധാകരൻ രൂക്ഷ വിമർശനം
Sabarimala gold scam

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ എംപി രംഗത്ത്. കൊള്ളയ്ക്ക് Read more

വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയം; യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് പരിഗണന
Wayanad candidate

വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾക്ക് പരിഗണന Read more

കല്ലായിൽ സ്ഥാനാർത്ഥിയില്ലാതെ കോൺഗ്രസ്; വി.എം. വിനുവിന് പകരക്കാരനില്ല, ബൈജു സ്ഥാനാർത്ഥി
local body election

കല്ലായിൽ വി.എം. വിനുവിന് പകരക്കാരനായി പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. എഴുത്തുകാരൻ Read more