കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികളിലേക്ക് അവസരം. ഓഫീസ് അസ്സിസ്റ്റ്, റിസർച്ച് അസിസ്റ്റന്റ് എന്നിങ്ങനെ തസ്തികളിലേക്കാണ് ഒഴിവ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജോലി ഒഴിവുകൾ / യോഗ്യത :
റിസർച്ച് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 2
വിദ്യാഭ്യാസ യോഗ്യത : ബി.വി.എസ്.സി ആൻഡ് എ. എച്ച്. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം നിർബന്ധം.
ഓഫീസ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 2
വിദ്യാഭ്യാസ യോഗ്യത : ബിരുദം കൂടാതെ എം. എസ് ഓഫീസിൽ അറിവുണ്ടായിരിക്കണം.
ഓഫീസ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 4
വിദ്യാഭ്യാസ യോഗ്യത : വി. എച്ച്. എസ്സി/+2 കൂടാതെ ലൈവ് സ്റ്റോക്ക് / ഡയറി ഹസ്ബൻഡറി അല്ലെങ്കിൽ തത്തുല്യ സേവനങ്ങളിൽ സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട രീതി
മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗർഥികൾ യോഗ്യത, പ്രായം, ജാതി, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ രേഖകളുടെ സ്വയം സാക്ഷ്യപെടുത്തിയ ഫോട്ടോകോപികൾ സഹിതം ഓൺലൈനിൽ പൂരിപ്പിച്ച അപേക്ഷ ഫോറം കെ.വി.എ.എസ്. യു ഡയറക്ടർക്ക് ഇമെയിൽ ഐഡിയിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോം 13-09-2021 2:00 മണിക്ക് മുൻപായാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://www.kvasu.ac.in/contact-info-1 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story Highlights: Vacancies at Kerala veterinary and animal science university.