കേരള നോളെജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്ലേസ്മെന്റ് ഡ്രൈവിലൂടെ 250 ഓളം കോളേജ് വിദ്യാർത്ഥിനികൾക്ക് ജോലി ലഭിച്ചു. ടാറ്റാ ഇലക്ട്രോണിക്സ്, ഗെയിൻ അപ് ഇൻഡസ്ട്രീസ്, അപ്പോളോ ടയേഴ്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലാണ് നിയമനം നടന്നത്. പ്രൊഡക്ഷൻ അസംബിൾ ആൻഡ് ക്വാളിറ്റി, ജൂനിയർ എഞ്ചിനീയർ, അസംബ്ലിങ്ങ് ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് നിയമനം.
കോളേജുകളിലെ അവസാന വർഷ വിദ്യാർത്ഥിനികൾക്കായി ഓൺലൈനായിട്ടാണ് അഭിമുഖങ്ങൾ നടത്തിയത്. ടാറ്റാ ഇലക്ട്രോണിക്സിൽ 82 പേർക്കും, ഗെയിൻ അപ് ഇൻഡസ്ട്രീസിൽ 57 പേർക്കും, അപ്പോളോ ടയേഴ്സിൽ 111 പേർക്കും ജോലി ലഭിച്ചു. ബാംഗ്ലൂർ, ചെന്നൈ, ദിണ്ടിഗൽ എന്നീ നഗരങ്ങളിലെ യൂണിറ്റുകളിലാണ് നിയമിതരായവർ ജോലിയിൽ പ്രവേശിക്കുക.
സ്ത്രീകളെ വിജ്ഞാന തൊഴിലിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളെജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന ‘തൊഴിലരങ്ങത്തേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിസിന്റെ (CII) സഹകരണത്തോടെയാണ് പരിപാടി നടന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥിനികൾക്ക് പ്രത്യേക പ്ലെയ്സ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുക വഴി കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു.
Story Highlights: 250 college students secured jobs through a placement drive organized by the Kerala Knowledge Economy Mission on Women’s Day.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ