രണ്ടു പതിറ്റാണ്ടോളം നീണ്ട സേനാവിന്യാസം അവസാനിപ്പിച്ച് യുഎസ് അഫ്ഗാനിസ്ഥാൻ വിട്ടു. ഇതോടെ അഫ്ഗാനിസ്ഥാന്റെയും കാബൂളിന്റെയും പൂർണമായ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. യുഎസിന്റെ അവസാന വിമാനവും കാബൂളിൽ നിന്നും പറന്നുപൊങ്ങിയതിനു പിന്നാലെ താലിബാൻ ആകാശത്തേക്ക് വെടിയുതിർത്തത് സന്തോഷം പ്രകടിപ്പിച്ചു.
സി-17 എന്ന യുഎസ് വിമാനം ഇന്നലെ മൂന്നരയോടുകൂടി കാബൂൾ വിടുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അംബാസഡർ റോസ് വിൽസനും രാജ്യം വിട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
1,22,000 പേരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിച്ചതായി യുഎസ് വക്താവ് അറിയിച്ചു. അഫ്ഗാനിസ്ഥാന് പൂർണസ്വാതന്ത്ര്യം ലഭിച്ചെന്നാണ് യുഎസ് പിന്മാറ്റത്തെ തുടർന്ന് താലിബാൻ അവകാശപ്പെട്ടത്.
Story Highlights: US completely withdrawn from Afghanistan.