
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പോസ്റ്റിൽ നടപടിയെടുത്ത ഫേസ്ബുക്ക്. ഡൽഹിയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ഒൻപത് വയസ്സുകാരിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുൽ ഗാന്ധി പങ്കുവയ്ച്ചിരുന്നു.
സംഭവത്തിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ രാഹുൽഗാന്ധി പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്നാണ് മാതാപിതാക്കളുമായുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ച്ചത്.
ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയെ തുടർന്ന് രാഹുൽഗാന്ധിയുടെ വിവാദമായ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ ഫേസ്ബുക്ക് ഇന്ത്യൻ തലവന് സമൻസ് അയച്ചിരുന്നു.
സമൻസ് ലഭിച്ചതിനാൽ കമ്പനി രാഹുൽഗാന്ധിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതേതുടർന്ന് ദേശീയ ബാലാവകാശ കമ്മീഷൻ പരാതി പിൻവലിച്ചു.
Story Highlights: Facebook took action against Rahul Gandhi