ചൈനയും യുഎസും ശീത സമരത്തിലേക്ക് കടക്കുന്നെന്ന് യുഎൻ റിപ്പോർട്ട്.

Anjana

ചൈനയും യുഎസും ശീത സമരത്തിലേക്ക്
ചൈനയും യുഎസും ശീത സമരത്തിലേക്ക്
Photo Credit: minurso.unmissions.org

അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ ശീത സമരത്തിലേക്ക് നയിക്കുന്നെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സംഘർഷങ്ങൾ രൂക്ഷമാകുന്നതിനു മുൻപ് ഇരുകൂട്ടരും തമ്മിലുള്ള ഉഭയാകക്ഷി ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 കോവിഡ്, വാണിജ്യം, കാലാവസ്ഥാവ്യതിയാനം, സാങ്കേതിക വിദ്യ, മനുഷാവകാശം, സാമ്പത്തികാവസ്ഥ തുടങ്ങിയ ഒരുപാട് വിഷയങ്ങളിൽ രാജ്യങ്ങൾ സഹകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതസമരം ആരംഭിച്ചത് ഒന്നാം ലോക മഹായുദ്ധ കാലത്താണ്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രവും മുതലാളിത്തവും തമ്മിലുള്ള പോരാട്ടമായിരുന്നു അന്ന് നടന്നത്.

ഇതേ സാഹചര്യത്തിലേക്കാണ് ഇരു ശക്തികളും തമ്മിലുള്ള വാശിയും വൈരാഗ്യവും നയിക്കുന്നതെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. കോവിഡ്, കാലാവസ്ഥാവ്യതിയാനം, താലിബാൻ തുടങ്ങിയ വിഷയങ്ങളിൽ നിർണായക തീരുമാനമെടുക്കാനായി ചേരുന്ന ലോകനേതാക്കളുടെ സമ്മേളനത്തിന് മുന്നോടിയായാണ് യുഎൻ സെക്രട്ടറി ജനറൽ ആശങ്ക രേഖപ്പെടുത്തിയത്.

Story Highlights: UN Secretary General warns about cold war between US and China.