
മസ്കത്ത് : ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന് ശ്രമിച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി.തെക്കൻ ബാത്തിന ഗവര്ണറേറ്റിന്റെ പുറംകടലിലെത്തിയ ബോട്ടില് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുകയായിരുന്നു .
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പിടിയിലായ രണ്ട് പ്രതികളും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരാണ്.കടൽമാർഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിക്കപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിൽ നിന്ന് 60 കിലോഗ്രാം ക്രിസ്റ്റൽ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.പ്രതികൾക്കെതിരായ നിയമനടപടികള് പൂര്ത്തീകരിച്ചു കഴിഞ്ഞുവെന്ന് റോയല് ഒമാന് പൊലീസ് വ്യക്തമാക്കി.
Story highlight : Two expatriates arrested for trying to smuggle drugs into Oman