
കോയിപ്ര സ്വദേശി കെ. ഇസ്മായിൽ, ബംഗളൂരുവിൽ താമസിക്കുന്ന കെ എം അബ്ദുൽ റഷീദ് എന്നിവരെയാണ് 30 കോടി വിലമതിക്കുന്ന ആംബർഗ്രീസുമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മാതമംഗലം കോയിപ്ര റോഡിൽ ആംബർഗ്രീസ് വിൽപന നടത്തുന്നുണ്ടെന്ന് വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കണ്ണൂർ ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റെയിഞ്ച് ഓഫീസറും സംഘവും ചേർന്നുള്ള പരിശോധനയിലാണ് കോയിപ്ര റോഡിൽ വച്ച് ഇവരെ പിടികൂടിയത്.
നിലംബൂർ സ്വദേശികൾക്ക് വിൽക്കാൻ കൊണ്ടുപോകുന്ന ആംബർഗ്രീസിന് 9 കിലോ ഭാരം ഉണ്ടായിരുന്നു.
ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.ഔഷധ നിർമ്മാണത്തിനും സുഗന്ധദ്രവ്യ നിർമാണത്തിനുപയോഗിക്കുന്ന തിമിംഗല വിസർജ്യനത്തിന് വിപണിയിൽ സ്വർണത്തേക്കാൾ മൂല്യമുണ്ട്.
Story highlight: Two arrested with Ambergris