
കേരള- തമിഴ്നാട് അതിർത്തിയായ കൊല്ലം കോട്ടവാസലിൽ വൻ കഞ്ചാവ് വേട്ട.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കാറിന്റെ ഡോറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 60 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്.
സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ട് ആന്ധ്ര സ്വദേശികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കൊലസാനി ഹരിബാബു (39), ചെമ്പട്ടി ബ്രാമ്യ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തെലങ്കാന റജിസ്ട്രേഷനിലുള്ള കാറാണ് പ്രതികൾ കഞ്ചാവ് കടത്താനായി ഉപയോഗിച്ചിരുന്നത്.
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കൊട്ടാരക്കര റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡോറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇത്രയധികം കഞ്ചാവ് പിടികൂടിയത്.
Story highlight : Two arrested with 60 kg of cannabis hidden in car door.